Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dallas

Europe

ജ​ര്‍​മ​നി​യി​ലെ സ​ര്‍​വീ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ച്ചു​രു​ക്കി റ​യാ​ന്‍​എ​യ​ര്‍; യാ​ത്ര​ക്കാ​ര്‍​ക്ക് ക​ന​ത്ത തി​രി​ച്ച​ടി

ബെര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഉ​യ​ര്‍​ന്ന എ​യ​ര്‍​പോ​ര്‍​ട്ട് ഫീ​സു​ക​ളി​ലും അ​മി​ത നി​കു​തി​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ര്‍​ലൈ​നാ​യ റ​യാ​ന്‍​എ​യ​ര്‍.

വ​രു​ന്ന ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ല്‍ ജ​ര്‍​മ​നി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ നി​ന്നാ​യി ഏ​ഴു ല​ക്ഷ​ത്തോ​ളം സീ​റ്റു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് അ​യ​ര്‍​ല​ന്‍​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു.

നി​ല​വി​ലെ സ​ര്‍​വീ​സു​ക​ളി​ല്‍ 10 ശ​ത​മാ​ന​ത്തിന്‍റെ കു​റ​വാ​ണ് വ​രു​ത്തു​ന്ന​ത്. എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍, ഏ​വി​യേ​ഷ​ന്‍ സു​ര​ക്ഷാ നി​ര​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ജ​ര്‍​മനി​യി​ലെ ഫീ​സു​ക​ള്‍ "ജ്യോ​തി​ശാ​സ്ത്ര​പ​ര​മാ​യ തോ​തി​ല്‍' ഉ​യ​ര്‍​ന്ന​താ​ണെ​ന്ന് റ​യാ​ന്‍​എ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

ബെ​ര്‍​ലി​ന് ക​ന​ത്ത പ്ര​ഹ​രം; 12 റൂ​ട്ടു​ക​ള്‍ റ​ദ്ദാ​ക്കും, വി​മാ​ന​ങ്ങ​ള്‍ മാ​റ്റും

റ​യാ​ന്‍​എ​യ​റി​ന്‍റെ ഈ ​തീ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത് ജ​ര്‍​മ്മ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബ​ര്‍​ലി​നി​ലെ ബ്രാ​ന്‍​ഡ​ന്‍​ബ​ര്‍​ഗ് വി​മാ​ന​ത്താ​വ​ള​ത്തെ​യാ​ണ്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​രാ​ജ​യ​പ്പെ​ട്ട വി​മാ​ന​ത്താ​വ​ള​മെ​ന്നാ​ണ് റ​യാ​ന്‍​എ​യ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്.

ബെര്‍​ലി​നി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ളു​ടെ പ​കു​തി​യോ​ളം ക​മ്പ​നി നി​ര്‍​ത്ത​ലാ​ക്കും.

പ്ര​ധാ​ന റൂ​ട്ടു​ക​ള്‍ റ​ദ്ദാ​ക്കി: ഗ്രാ​ന്‍ ക​നേ​റി​യ, പ​ലേ​ര്‍​മോ, മാ​ഴ്സെ, തെ​സ്സ​ലോ​നി​ക്കി ഉ​ള്‍​പ്പെ​ടെ പ്ര​വാ​സി​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ആ​ശ്ര​യി​ച്ചി​രു​ന്ന 12 പ്ര​ധാ​ന റൂ​ട്ടു​ക​ളാ​ണ് ബെ​ര്‍​ലി​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കു​ന്ന​ത്.

ബേ​സ് പൂ​ട്ടു​ന്നു: ഒ​ക്ടോ​ബ​ര്‍ 24-ഓ​ടെ ബ​ര്‍​ലി​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ങ്ങ​ളു​ടെ ബേ​സ് റ​യാ​ന്‍​എ​യ​ര്‍ പൂ​ര്‍​ണ​മാ​യും പൂ​ട്ടും. ഇ​വി​ടെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ഴ് വി​മാ​ന​ങ്ങ​ളെ​യും ക്രൂ ​ജീ​വ​ന​ക്കാ​രെ​യും കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന ലാ​ഭ​മു​ള്ള മ​റ്റ് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ലേ​ക്ക് മാ​റ്റും.

ഇ​തോ​ടെ ബെ​ര്‍​ലി​നി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് യാ​ത്രാ ഓ​പ്ഷ​നു​ക​ള്‍ വ​ലി​യ തോ​തി​ല്‍ കു​റ​യു​മെ​ന്നും വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​മെ​ന്നും റ​യാ​ന്‍​എ​യ​ര്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്ഡി വി​ല്‍​സ​ണ്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ള്‍

ബെ​ര്‍​ലി​ന് പു​റ​മെ ഹാം​ബ​ര്‍​ഗി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ അ​ഞ്ച് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് വ​രു​ത്തും. അ​തേ​സ​മ​യം, ചി​ല പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും റ​യാ​ന്‍​എ​യ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മെ​മ്മിം​ഗ​ന്‍, കൊ​ളോ​ണ്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സ​ര്‍​വീ​സ് ക​പ്പാ​സി​റ്റി വ​ര്‍​ധി​പ്പി​ക്കും. കൂ​ടാ​തെ സാ​ര്‍​ബ്രൂ​ക്ക​ന്‍, ഫ്രീ​ഡ്രി​ഷ്സ്ഹാ​ഫ​ന്‍ എ​ന്നീ റീ​ജി​യ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളെ ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ല്‍ പു​തി​യ​താ​യി ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജ​ര്‍​മ​നി​യി​ലെ ഉ​യ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വ് കാ​ര​ണം യൂ​റോ​പ്പി​ലെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ മാ​റ്റാ​ന്‍ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ര്‍​ലൈ​നു​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്ന​ത് പ്ര​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ യാ​ത്ര​ക്കാ​രു​ടെ ബ​ജ​റ്റി​നെ സാ​ര​മാ​യി ബാ​ധി​ക്കും.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്‌​നി​ക് ശ​നി​യാ​ഴ്ച

ഡാ​ള​സ്: സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്‌​നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ഗാ​ർ​ല​ൻ​ഡി​ലെ കെ​എ​ഡി - ഐ​സി​ഇ​സി സെ​ന്‍റ​റി​ൽ ന​ട​ക്കും.

വി​നോ​ദ​പ​രി​പാ​ടി​ക​ൾ, മത്സരങ്ങൾ, വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പി​ക്‌​നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​കും.

1976ൽ ​സ്ഥാ​പി​ത​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സിന്‍റെ ​അ​ൻ​പ​താം വാ​ർ​ഷി​ക ആ​ഘോ​ഷം നിലവിൽ തു​ട​രു​ക​യാ​ണ്.

വേ​ദി: KAD - ICEC Center, 3821 Broadway Blvd, Garland, TX 75043.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി​ജോ ജോ​യ്, റി​ക്രി​യേ​ഷ​ൻ & പി​ക്‌​നി​ക് ഡ​യ​റ​ക്ട​ർ: (214) 587-6651, ഷി​ജു എ​ബ്ര​ഹാം, പ്ര​സി​ഡ​ന്‍റ്: (214) 929-3570, മ​ഞ്ജി​ത് കൈ​നി​ക്ക​ര, സെ​ക്ര​ട്ട​റി: (972) 679-8555, സി​ജു കൈ​നി​ക്ക​ര, ട്ര​ഷ​റ​ർ: (469) 471-8634.

NRI

സം​ഗീ​ത​ജ്ഞ​ൻ ജെ.​വി. പീ​റ്റ​റി​ന്‍റെ​യും സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും ഓ​ർ​മ​യ്ക്കാ​യി ഡാ​ള​സി​ൽ സം​ഗീ​ത സാ​യാ​ഹ്നം

ഡാ​ള​സ്: ക്രൈ​സ്ത​വ സം​ഗീ​ത ലോ​ക​ത്തി​ന് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ഇ​വ. ജെ. ​വി. പീ​റ്റ​റി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തിന്‍റെ മ​ക​ൻ സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും സ്മ​ര​ണാ​ർ​ഥം ഡാ​ള​സി​ൽ പ്ര​ത്യേ​ക സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്നു.

"എ​ണ്ണി എ​ണ്ണി സ്തു​തി​ക്കു​വാ​ൻ', "നീ​യെ​ൻ സ്വ​ന്തം നീ​യെ​ൻ പ​ക്ഷം', "നി​ന​ക്കാ​യ് ക​രു​തും അ​വ​ൻ', "പി​ള​ർ​ന്ന​താം പാ​റ​യെ' തു​ട​ങ്ങി​യ അ​ഞ്ഞൂ​റോ​ളം ആ​ത്മീ​യ ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ് ജെ. ​വി. പീ​റ്റ​ർ.

അ​നേ​കം പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ത്ത ഗോ​സ്പ​ൽ ട്യൂ​ണേ​ഴ്സ് എ​ന്ന ക്രി​സ്തീ​യ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡി​ന്‍റെ സാ​ര​ഥി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ജെ. ​വി. പീ​റ്റ​റി​ന്‍റെ​യും സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും ജീ​വി​ത​ത്തെ​യും സം​ഗീ​ത പൈ​തൃ​ക​ത്തെ​യും ആ​ദ​രി​ച്ചു​കൊ​ണ്ട് ക്രി​സ്ത്യ​ൻ ക്ലാ​സ്സി​ക്ക​ൽ മ്യൂ​സി​ക് ബാ​ൻ​ഡാ​യ "ക്രോ​സ്സ്‌​റി​വ​ർ വോ​യ്‌​സ് ഡാ​ള​സ്' ആ​ണ് ഈ ​സ്മ​ര​ണാ​ഞ്ജ​ലി ഒ​രു​ക്കു​ന്ന​ത്.

ന​വം​ബ​ർ എട്ടിന് ഡാ​ള​സി​ലെ റോ​ല​റ്റി​ലു​ള്ള ഫി​ല​ഡ​ൽ​ഫി​യ പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ചി​ൽ വച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ജെ.​വി. പീ​റ്റ​റിന്‍റെ​യും സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും പ്ര​ശ​സ്ത ഗാ​ന​ങ്ങ​ളും അ​വ​യു​ടെ പി​റ​കി​ലു​ള്ള പ​ശ്ചാ​ത്ത​ല സാ​ക്ഷ്യ​ങ്ങ​ളും മാ​ത്ര​മാ​യി​രി​ക്കും ഈ ​സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ഗോ​സ്പ​ൽ ട്യൂ​ണേ​ഴ്സുമാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച പ്ര​മു​ഖ ഗാ​യ​ക​രും ക​ലാ​കാ​ര​ന്മാ​രും ഈ ​സ്മ​ര​ണാ​ഞ്ജ​ലി സം​ഗീ​ത​വി​രു​ന്നി​ൽ പ​ങ്കു​ചേ​രും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ​സ് പി. ​മാ​ത്യൂ​സ്: 214-298-5415, മാ​ത്യു കോ​ശി: 972-415-6587.

NRI

ലഹരി മാഫിയക്കെതിരേ ഡാളസിൽ വൻ നടപടി; 19 പേർക്കെതിരെ കുറ്റപത്രം

ടെ​ക്സ​സ്: ഡാ​ള​സ് കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി​ക്ക​ട​ത്ത് ശൃം​ഖ​ല​യ്‌​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ടെ​ക്സ​സി​ലെ നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച 24 കു​റ്റ​ങ്ങ​ള​ട​ങ്ങി​യ ഫെ​ഡ​റ​ൽ കു​റ്റ​പ​ത്ര​ത്തി​ൽ 19 പ്ര​തി​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഘ​ത്തി​നെ​തി​രേ എ​ഫ്ബിഐ, ഡാ​ള​സ് പൊ​ലി​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്, ഡിഇഎ, ഐആ​ർ​എ​സ് -​ സിഐ, ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ടാ​സ്‌​ക് ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി.

സ്കൂ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ, ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ൾ​ക്ക് സ​മീ​പം പോ​ലും ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക് പു​റ​മെ ശ​ക്തി​യേ​റി​യ ആ​യു​ധ​ങ്ങ​ളും വ​ലി​യ തോ​തി​ലു​ള്ള പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത​താ​യി ഫെ​ഡ​റ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വ​ർ​ഷ​ങ്ങ​ളാ​യി ഡാ​ള​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ശൃം​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ ഏ​കോ​പി​ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ഫെ​ഡ​റ​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ൾ കോ​ട​തി​യി​ൽ തെ​ളി​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. കു​റ്റ​പ​ത്ര​ത്തി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ട​ത് മാ​ത്രം കു​റ്റ​ക്കാ​രാ​ണെ​ന്ന് അ​ർ​ഥ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​ന്തി​മ തീ​രു​മാ​നം കോ​ട​തി​യു​ടേ​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

ഡാ​ള​സി​ൽ രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി മാ​മാ​ങ്ക​ത്തി​ന് സ​മാ​പ​നം

ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന 27-ാമ​ത് രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന് ഡാ​ള​സി​ൽ വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഡാ​ള​സ് ക്രി​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ പ​ള്ളി പാ​രീ​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ടീം ​ചാ​മ്പ്യ​ന്മാ​രാ​യി.

റോ​ബ​ർ​ട്ട് മാ​ത്യു ക്യാ​പ്റ്റ​നാ​യ കാ​ന​ഡ ടീ​മി​ലെ ജെ​യിം​സ് താ​ന്നി​ക്ക​ൽ, ജോ​സ​ഫ് ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യി​ക​ളാ​യി ട്രോ​ഫി​യും 4500 ഡോ​ള​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു. ജോ​യ് നെ​ല്ലാ​മ​റ്റം ക്യാ​പ്റ്റ​നാ​യ, മാ​ത്യു ഗീ​വ​ർ​ഗീ​സ്, തോ​മ​സ് ക​ടി​യ​ൻ​പ​ള്ളി​ൽ എ​ന്നി​വ​രു​ടെ ഷി​ക്കാ​ഗോ ടീം ​ര​ണ്ടാം സ്ഥാ​ന​വും 3000 ഡോ​ള​റും നേ​ടി.

സി​റി​യ​ക് വ​ള്ളി​പ്പ​ട​വി​ൽ ന​യി​ച്ച ലോ​സ് ആ​ഞ്ച​ല​സ് ടീം (​കു​ര്യ​ച്ച​ൻ മു​ല്ല​പ്പ​ള്ളി, വി​ൻ​സെ​ന്‍റ് കൊ​ട്ടി​രി​ക്ക​ൽ) മൂ​ന്നാം സ്ഥാ​ന​വും (2250 ഡോ​ള​ർ), കു​ഞ്ഞു​മോ​ൻ ഇ​ല്ലി​ക്കാ​ട്ടി​ൽ ന​യി​ച്ച ഹൂ​സ്റ്റ​ൺ ടീം (​തോ​മ​സ് ഐ​ക്ക​രേ​ത്ത്‌, സാ​ജി പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ) നാ​ലാം സ്ഥാ​ന​വും (1500 ഡോ​ള​ർ) സ്വ​ന്ത​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന "റേ​സ് ഫോ​ർ ഫ​ൺ' മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഡാ​ള​സ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ഷി​ബു ജെ​യിം​സ് (ക്യാ​പ്റ്റ​ൻ), ജോ​സ് വ​ർ​ക്കി, ബി​നോ ക​ല്ലും​ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

 

NRI

ഡോ.​ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് ഡാ​ളി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ഡാ​ള​സ്: പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ ആ​യി​രി​ക്കു​ന്ന മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​യും റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ.​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാള​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

റ​വ.​ എ​ബ്ര​ഹാം വി.​സാം​സ​ൺ, റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ ജേ​ക്ക​ബ്, പി.ടി. മാ​ത്യു, ബാ​ബു സി. ​മാ​ത്യു, ഷാ​ജി എ​സ്.​ രാ​മ​പു​രം, ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ, ഈ​ശോ മാ​ളി​യേ​ക്ക​ൽ, ജോ​ൺ മാ​ത്യു, പി.എം. എ​ബ്ര​ഹാം, ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് കാ​ന​ഡയി​ൽ നി​ന്നും ഡാ​ളസി​ൽ എ​ത്തി​ച്ചേ​ർ​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​യെ സ്വീ​ക​രി​ക്കു​വാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

 

NRI

ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ന​യി​ക്കു​ന്ന യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ൻ ഡാ​ള​സി​ൽ

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ൻ 2026' ഒ​ക്ടോ​ബ​ർ ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ലെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി​യും പ്ര​ഭാ​ഷ​ക​നു​മാ​യി​രി​ക്കും.

"ശി​ഷ്യ​ത്വ​ത്തി​ലേ​ക്കു​ള്ള വി​ളി' എ​ന്ന​താ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന വി​ഷ​യം. "നി​ങ്ങ​ൾ എ​ന്‍റെ വ​ച​ന​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ, നി​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്‍റെ ശി​ഷ്യ​ന്മാ​രാ​ണ്' യോ​ഹ​ന്നാ​ൻ 8:31 എ​ന്ന ബൈ​ബി​ൾ വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ക്‌‌‌‌ടോ​ബ​ർ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ വൈകുന്നേരം 6.30നും ​11ന് ​രാ​വി​ലെ 10നും സ​മ്മേ​ള​നം ന​ട​ക്കും. വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക ചെ​യ​ർ​മാ​നും പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ യു​വ​ജ​ന​ങ്ങ​ളോ​ട് വി​ശ്വാ​സം, ശി​ഷ്യ​ത്വം, സേ​വ​നം, സ​മാ​ധാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കും.

വി​കാ​രി റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ജെ​സ്വി​ൻ ജോ​ൺ​സ​ൺ, ക​ൺ​വീ​ന​ർ ​സി​ബി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷന്‍റെ ഒ​രു​ക്ക​ങ്ങ​ൾ. യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കും പ്ര​ചോ​ദ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്ഥ​ലം: Mar Thoma Church of Dallas - Farmers Branch. വി​ലാ​സം: 11550 Luna Rd, Farmers Branch, TX 75234.

NRI

ഡാളസ് റീജിയണൽ ഒ​സി​വെെ​എം ക്രിക്കറ്റ് ടൂർണമെന്‍റിന് മക്കിന്നിയിൽ തുടക്കം

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ള​സ് റീ​ജി​യ​ണ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം (ഒ​സി​വെെ​എം) സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് വാ​ർ​ഷി​ക ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് മ​ക്കി​ന്നി സെന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി.

ഡാ​ള​സ് മേ​ഖ​ല​യി​ലെ വി​വി​ധ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളി​ലെ യു​വ​ജ​ന​ങ്ങ​ളെ ഒ​രേ വേ​ദി​യി​ൽ ഒ​രു​മി​പ്പി​ക്കു​ക​യും ഇ​ട​വ​ക​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ഇ​ർ​വിംഗ്), സെ​ന്‍റ് മേ​രീ​സ് സിഒഐ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (കാ​രോ​ൾ​ട്ട​ൺ), സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ഡാ​ള​സ്), സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (മ​ക്കി​ന്നി), സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്) എ​ന്നീ അ​ഞ്ച് ഇ​ട​വ​ക​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 26, ഒ​ക്ടോ​ബ​ർ 10 തീ​യ​തി​ക​ളി​ൽ തു​ട​രും. ഒ​ക്ടോ​ബ​ർ 11ന് ​വൈ​കു​ന്നേ​രം 2:30 മു​ത​ൽ 6.30 വ​രെ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫൈ​ന​ലോ​ടെ ടൂ​ർ​ണ​മെന്‍റി​ന് സ​മാ​പ​ന​മാ​കും.

ഓ​ഗ​സ്റ്റ് 30നു ​ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റിന്‍റെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, മ​ക്കി​ന്നി 38 റ​ൺ​സി​ന് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സെന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഇ​ർ​വിം​ഗ് എ​ട്ട് വി​ക്ക​റ്റി​ന് സെന്‍റ് മേ​രീ​സ് സിഒഐ, ക​രോ​ൾ​ട്ട​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മി​ക​ച്ച തു​ട​ക്കം കു​റി​ച്ചു. ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ 12 ഓ​വ​ർ വീ​ത​വും പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ 15 ഓ​വ​ർ വീ​ത​വും ഗ്രാ​ൻ​ഡ് ഫൈ​ന​ൽ 20 ഓ​വ​ർ വീ​ത​വു​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, സെ​ക്ര​ട്ട​റി നി​തി​ൻ വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​നൂ​പ് എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ട്ര​ഷ​റ​ർ ഷി​ജു സാ​മു​വ​ൽ, സ​ജേ​ഷ് സ്ക​റി​യ, ബാ​ലു തോ​മ​സ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഡാള​സ് റീ​ജി​യ​ണ​ൽ ഒ​സി​വെെ​എമ്മിന് ​പു​തി​യ വെ​ബ്സൈ​റ്റ് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്രാ​ർഥ​ന​യോ​ടും അ​നു​ഗ്ര​ഹ​ത്തോ​ടും പി​ന്തു​ണ​യോ​ടും കൂ​ടി, റ​വ. ഫാ. ​ത​മ്പാ​ൻ വ​ർ​ഗീ​സ്, റ​വ. ഫാ. ​ചാ​ക്കോ ഐ​സ​ക്ക് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ, ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഉ​ദ്ഘാ​ട​നം മ​ക്കി​ന്നി സെ​ൻ​റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ ഒ​സി​വെെ​എം വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ള്ളി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഒ​രി​ട​ത്ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം, മ​ത്സ​ര​ങ്ങ​ളു​ടെ ലൈ​വ് ട്രാ​ക്കിം​ഗ്, സ്കോ​റു​ക​ൾ, ഫ​ല​ങ്ങ​ൾ, റി​യ​ൽ-​ടൈം അ​പ്ഡേ​റ്റു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യാ​ണ് പു​തി​യ വെ​ബ്സൈ​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ർ​ക്കും സ്വ​ന്ത​മാ​യി ഒ​രു മ​ത്സ​രം ഈ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സൗ​ജ​ന്യ​മാ​യി സം​ഘ​ടി​പ്പി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന​താ​ണ് വെ​ബ്സൈ​റ്റി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. മ​ത്സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു മു​ത​ൽ ടീ​മു​ക​ളെ​യും മ​ത്സ​ര​ക്ര​മ​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ക്കു​ക, സ്കോ​റു​ക​ളും ഫ​ല​ങ്ങ​ളും ത​ത്സ​മ​യം അ​പ്ഡേ​റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രൊ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ൽ യാ​തൊ​രു ഉ​പ​യോ​ഗ​ച്ചെ​ല​വു​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്നു.

ഇ​തി​ലൂ​ടെ പ​ള്ളി​ക​ൾ​ക്കും വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് കൂ​ടു​ത​ൽ ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. വെ​ബ്സൈ​റ്റ്: www.dallasocym.org യു​വ​ജ​ന​ങ്ങ​ളു​ടെ കാ​യി​ക​പ്ര​തി​ഭ​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം, വി​വി​ധ ഇ​ട​വ​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും ഐ​ക്യ​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം കാ​യി​ക​മേ​ള​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​ര വേ​ദി: St. Paul Orthodox Church Ground 5088 Baxter Well Rd, McKinney, Texas.

NRI

ലി​ല്ലി​ക്കു​ട്ടി ഉ​മ്മ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ദീ​ർ​ഘ​കാ​ലം ചെ​ങ്ങ​ന്നൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ സേ​വ​നം ചെ​യ്ത റി​ട്ട​യേ​ർ​ഡ് പിഎച്ച്എൻ ഉ​ദ്യോ​ഗ​സ്ഥയാ​യി​രു​ന്ന ലി​ല്ലി​ക്കു​ട്ടി ഉ​മ്മ​ൻ (90) ​ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പി.​ഒ. ഉ​മ്മ​ൻ. മ​ക്ക​ൾ: സ​ന്തോ​ഷ്. മ​രു​മ​ക​ൾ: ആ​നി.

പ​രേ​ത പു​ത്ത​ൻ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ അം​ഗ​മാ​ണ്. പൊ​തു​ദ​ർശ​ന ശുശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം 6.30ന് ​ഡാ​ള​സ് St. Thomas Orthodox church , 9414 Shilo Road, Dallas, Texas-ൽ ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് അ​തേ ആ​ല​യ​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് സം​സ്കാ​രം റൗ​ലേ​റ്റി​ലു​ള്ള സേ​ക്ര​ഡ് ഹാ​ർ​ട്ട് സെ​മിത്തേരിയി​ൽ സം​സ്‌​ക​രി​ക്കും 3900 Rowllet Road, Rowllet, Texas 75088.

NRI

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

ഡാ​ള​സ്: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​സ​മ്മേ​ള​നം ഇ​ർ​വിം​ഗ് സി​റ്റി​യി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ബെ​ഥ​നി ഫു​ൾ ഗോ​സ്പ​ൽ അ​സം​ബ്ലി ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം.

സ​മ്മേ​ള​ന​ത്തി​ൽ ഇ​ർ​വിം​ഗ് മേ​യ​ർ(AI Zapanta), ഷെ​ർ​വി​ൻ ഡേ​സ്സ്, പ്രെ​ഫ​സ​ർ സ​ണ്ണി മാ​ത്യു ഡോ. ​സി​സി​ൽ അ​നി​യ​ൻ തു​ട​ങ്ങി​വ​രാ​ണ് മു​ഖ്യ പ്ര​ഭാ​ഷ​ക​ർ.

കൂ​ടാ​തെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളാ​യ ക്രൈ​സ്ത​വ ജ​ന​ത​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും, പ്ര​തി​നി​ധി​ക​ളും, സം​ഘ​ട​നാ നേ​താ​ക്ക​ളും സം​സാ​രി​ക്കും.

ക്രൈ​സ്ത​വ​രാ​യ ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ പൈ​തൃ​കം, സം​സ്കാ​രം, സാ​ഹോ​ദ​ര്യം, ഐ​ക്യ​ത തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി കാ​ട്ടു​ന്ന​തി​നും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ര​ണ​മെ​ന്ന​തു​മാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

പാ​സ്റ്റ​ർ മാ​ത്യു ശാ​മു​വേ​ൽ, പാ​സ്റ്റ​ർ ജോ​ൺ യ​ല്ലം​മ്പ​ള്ളി, പാ​സ്റ്റ​ർ പോ​ൾ ഗോ​ര​പ്പ തു​ട​ങ്ങി​യ​വ​രാ​ണ് ടെ​ക്സ​സി​ലെ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ർ.

വേ​ദി: Bethany full Gospel Assembly. 2901 N MacArthur Blvd, Irving,TX 75062. ഫോ​ൺ: 469 212 3216.

NRI

ഡാളസി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ ആ​റു​പേ​രി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു

ഡാ​ള​സ്: തെ​ക്കു​കി​ഴ​ക്ക​ൻ ഡാ​ളസി​ലെ ഓ​ക്ക് ക്ലി​ഫി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഒ​ന്നി​ല​ധി​കം അ​ക്ര​മി​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ഡാ​ല​സ് പോ​ലീ​സ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോടെ ഹൈ​ലാ​ൻ​ഡ് വി​ല്ലേ​ജ് ഡ്രൈ​വി​ലെ 5900 ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഡാ​ല​സ് ഫ​യ​ർ-​റെ​സ്ക്യൂ സം​ഘം പ​രി​ക്കേ​റ്റ ആ​റു​പേ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സാ​റി​യ ബ്രൗ​ൺ (25) എ​ന്ന യു​വ​തി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മ​റ്റ് അ​ഞ്ച് പേ​രു​ടെ നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ൾ ഉ​തി​ർ​ത്ത​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

NRI

ജി​ജോ ജോ​ൺ പു​ത്തേ​ഴ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​ടി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

ഡാ​ള​സ്: പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ജി​ജോ ജോ​ൺ പു​ത്തേ​ഴ​ത്തി​ന്‍റെ (52) നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​ടി അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട്.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ജി​ജോ ജോ​ൺ എ​ന്ന് ഐ​പി​സി​എ​ൻ​ടി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാളിയേക്കൽ അ​നു​സ്മ​രി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്തി​നും സ​മൂ​ഹ​ത്തി​നും വ​ലി​യൊ​രു ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ജോ ജോ​ണി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ ഐ​പി​സി​എ​ൻ​ടി നേ​തൃ​ത്വ​വും പ​ങ്കു​ചേ​രു​ന്ന​താ​യി അ​റി​യി​ച്ചു.

NRI

മി​നി​മോ​ൾ ചാ​ക്കോ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് കാ​ര​ൾ​ട്ട​ൺ ഗ്രീ​ൻ​വേ പാ​ർ​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന മി​നി​മോ​ൾ ചാ​ക്കോ (56) അ​ന്ത​രി​ച്ചു.​ കാ​ൻ​സ​ർ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഡാ​ള​സ് സെ​ല​ക്ട് സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ കൊ​ടു​പ്പു​ന്ന വൈ​രം കു​ടും​ബാം​ഗ​മാ​ണ്. 15 വ​ർ​ഷ​മാ​യി ഡാ​ള​സി​ലാ​ണ് താ​മ​സം.

ഭ​ർ​ത്താ​വ്: ജോ​സ​ഫ് ജോ​ൺ​സ​ൺ ഇ​ല​ഞ്ഞി​ക്ക​ൽ (ഫോ​ർ​ട്ട് കൊ​ച്ചി). മ​ക​ൻ: സാം ​ജോ​ൺ​സ​ൺ.

സം​സ്കാ​ര ശു​ശ്രൂ​ഷാ: ശ​നിയാഴ്ച പത്തിന് പൊ​തു​ദ​ർ​ശ​ന​വും ജ​പ​മാ​ല​യും (Visitation and Rosary) - സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ചിൽ (St Alphonsa Church, 200 S Heartz Road, Coppell).

10:30: സം​സ്കാ​ര ശു​ശ്രൂ​ഷാ - സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ച് (St Alphonsa Church, Coppell). 11:30ന്: അ​നു​സ്മ​ര​ണ പ്ര​സം​ഗം.

12:30ന്: സെ​മി​ത്തേ​രി​യി​ലെ സം​സ്കാ​ര ശു​ശ്രൂ​ഷ - ഫ​ർ​നോ സെ​മി​ത്തേ​രി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: ഫാ. ​ജോ​ർ​ജ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ: +1 214-830-2562.

NRI

സാ​റാ​മ്മ സൈ​മ​ൺ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ് (കാ​രോ​ൾ​ട്ട​ൺ): നെ​ടു​ങ്ങാ​ട​പ്പ​ള്ളി പ്ലാം​തോ​ട്ട​ത്തി​ൽ സാ​റാ​മ്മ സൈ​മ​ൺ (89) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ​പ​രേ​ത​നാ​യ സൈ​മ​ൺ ഈ​പ്പ​നാ​ണ് ഭ​ർ​ത്താ​വ്. ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ഡാ​ള​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച അം​ഗ​മാ​ണ്.

മ​ക്ക​ൾ: സ​ജി സൈ​മ​ൺ, സു​നു സൈ​മ​ൺ (കാ​രോ​ൾ​ട്ട​ൺ), പ​രേ​ത​നാ​യ സാ​റാ​മ്മ സൈ​മ​ൺ. ശു​ശ്രൂ​ഷാ ക്ര​മ​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന്: ദേ​വാ​ല​യ​ത്തി​ലെ പ്രാ​ർ​ഥ​ന (Prayer at Church), സ്ഥ​ലം: Mar Thoma Church of Dallas - Farmers Branch (11550 Luna Road, Farmers Branch, TX 75234).

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് - 5.30: കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​മ​യം വൈ​കു​ന്നേ​രം 5.30 - എ‌​ട്ട്. സം​സ്കാ​ര ശു​ശ്രൂ​ഷ - ഭാ​ഗം 1 & 2 സ്ഥ​ലം: Mar Thoma Church of Dallas - Farmers Branch (11550 Luna Road, Farmers Branch, TX 75234).

വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് സം​സ്കാ​ര ശു​ശ്രൂ​ഷ - ഭാ​ഗം 3 & സം​സ്കാ​രം (Funeral Service Part 3). സ്ഥ​ലം: Restland Funeral Home (13005 Greenville Avenue, Dallas, TX 75243).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: സാ​ബു - 469 471 3771, ഷാ​ജി പീ​റ്റ​ർ - 646 685 1508.

NRI

ത​ങ്ക​മ്മ യോ​ഹ​ന്നാ​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ

ഡാ​ള​സ്: ഓ​ഗ​സ്റ്റ് 20ന് ​അ​ന്ത​രി​ച്ച ത​ങ്ക​മ്മ യോ​ഹ​ന്നാ​ൻ എ​ബ്ര​ഹാ​മി​ന്‍റെ (77) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ പ്ലൈ​നോ​യി​ലു​ള്ള സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് മൃ​ത​ദേ​ഹം റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. ക​ണ്ട​ൻ​കു​ള​ത്ത് പ​രേ​ത​നാ​യ കെ.​എ. എ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ​യാ​ണ് ത​ങ്ക​മ്മ യോ​ഹ​ന്നാ​ൻ എ​ബ്ര​ഹാം. തി​രു​വ​ല്ല ഈ​സ്റ്റ് ഓ​ത​റ കാ​പ്ലാം​ഗോ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക​ൻ: ഡോ. ​എ.​ബി. എ​ബ്ര​ഹാം. മ​രു​മ​ക​ൾ: സൂ​സ​ൻ എ​ബ്ര​ഹാം.

ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് വൈ​ദി​ക​ൻ റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​ണ്. ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ൾ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്‌ വി​ര​മി​ച്ച ശേ​ഷം വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച്, 3760 14th St Plano, TX 75074. Rolling Oaks Cemetery 400 Freeport Pkwy Coppell, TX 75019.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ​ബി എ​ബ്ര​ഹാം - 214 641 9951.

 

NRI

ഡാ​ള​സി​ലെ സി​നി​മാ തി​യ​റ്റ​റി​ൽ തീ​പി​ടി​ത്തം; വ​ൻ നാ​ശ​ന​ഷ്‌​ടം

ഡാ​ള​സ്: ഡാ​ള​സി​ലെ യു​എ​സ്-75​നും ഡ​ബ്ല്യു സ്പ്രിം​ഗ് വാ​ലി റോ​ഡി​നും സ​മീ​പ​മു​ള്ള സ്റ്റു​ഡി​യോ മൂ​വി ഗ്രി​ൽ തി​യ​റ്റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്‌​ടം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡാ​ള​സ് ഫ​യ​ർ-​റെ​സ്ക്യൂ വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ ജീ​വ​ന​ക്കാ​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ലോ​ബി​ക്കാ​ണ് ആ​ന്ത​രി​ക​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​യ​റ്റ​റു​ക​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വൈ​കുന്നേരം 4:33ഓ​ടെ അ​ഗ്നി​ശ​മ​ന​സേ​ന തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തി​യ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​പ്പോ​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

NRI

ഡാ​ള​സി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്

ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ (ഐപിസിഎൻടി) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ർ​വിംഗി​ലു​ള്ള ചാ​ക്കോ​സ് ബം​ഗ്ലാ​വി​ൽ ന​ട​ന്നു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐപിസിഎ​ൻടി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഡാ​ള​സ്, ഇ​ർ​വിംഗ് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ഐപിസിഎൻടി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

 

NRI

ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം: ബ​ലി​ക്ക​ൽ​പു​ര - അ​യ്യ​പ്പ പ​തി​നെ​ട്ടു​പ​ടി സ​മ​ർ​പ്പ​ണം

ഡാ​ള​സ്: ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക്ഷേ​ത്ര​ത്തി​ന് മു​ൻ​ഭാ​ഗ​ത്താ​യി ബ​ലി​ക്ക​ൽ​പു​ര (ഫോ​യെ​ർ), അ​തി​നു താ​ഴെ നി​ല​യി​ൽ നി​ന്നും (ബേ​സ്‌​മെ​ന്‍റ്) സ്വാ​മി അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് ഇ​രു​മു​ടി കെ​ട്ടേ​ന്തി എ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി കൃ​ഷ്ണ​ശി​ല​യി​ൽ നി​ർ​മ്മി​ത​മാ​യ പ​തി​നെ​ട്ടു പ​ടി​ക​ൾ എ​ന്നി​വ​യാ​ണ് ഇ​തി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ന്ന​ത്.

ക്ഷേ​ത്ര വാ​സ്തു​വി​ദ്വാ​ൻ ബ്ര​ഹ്മ​ശ്രീ കാ​ണി​പ്പ​യ്യൂ​ർ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, ക്ഷേ​ത്ര​ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ക​രി​യ​ന്നൂ​ർ ദി​വാ​ക​ര​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ചി​ങ്ങം ആ​റി​ന് ബ​ലി​ക്ക​ൽ​പു​ര - അ​യ്യ​പ്പ പ​തി​നെ​ട്ടു പ​ടി സ​മ​ർ​പ്പ​ണം ചെ​യ്തു. ഗ​ണ​പ​തി ഹോ​മം, ശു​ദ്ധി പൂ​ജ​ക​ൾ, 18 പ​ടി ക​ല​ശ പൂ​ജ​യും അ​ഭി​ഷേ​ക​വും ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​നും അ​യ്യ​പ്പ സ്വാ​മി​ക്കും പ്ര​ത്യേ​ക പൂ​ജ​ക​ൾ എ​ന്നി​വ ന​ട​ത്തി.

ഈ ​സു​പ്ര​ധാ​ന ച​ട​ങ്ങി​ൽ പ​ങ്കു ചേ​ർ​ന്ന ഭ​ക്ത ജ​ന​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ഷി​ക​ളെ​യും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഭ​ഗ​വ​ൽ നാ​മ​ത്തി​ൽ ന​ന്ദി അ​റി​യി​ച്ചു. 2026 ന​വം​ബ​ർ 16ന് ​ആ​രം​ഭി​ക്കു​ന്ന അ​യ്യ​പ്പ മ​ണ്ഡ​ല​കാ​ല​ത്തി​ൽ ഡാ​ള​സ് -ഫോ​ർ​ട്ട് വ​ർ​ത്ത്‌ മെ​ട്രോ​പ്ല​ക്‌​സ് നി​ന്നും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ല്ലാ അ​യ്യ​പ്പ ഭ​ക്ത​ന്മാ​രും ഇ​രു​മു​ടി​യു​മാ​യി നോ​ർ​ത്ത് ടെ​ക്സ​സി​ലെ ആ​ദ്യ​ത്തെ പ​തി​നെ​ട്ടു പ​ടി​യു​ള്ള അ​യ്യ​പ്പ ക്ഷേ​ത്ര​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ടെം​പി​ൾ ഓ​ഫ് ഡാ​ള​സി​ലേ​ക്കു തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തി​ച്ചേ​രു​മെ​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​ത്യാ​ശി​ക്കു​ന്നു.

അ​തി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ: www.guruvayurappan.us. യൂ​ട്യൂ​ബ്: https://www.youtube.com/live/LdJZELci3jE?feature=shared

NRI

ഡാ​ള​സ് ഡ​ബ്ല്യു​എം​സി ആ​ഗോ​ള സ​മ്മേ​ള​നം അ​വി​സ്മ​ര​ണീ​യ​മാ​യി

ഡാ​ള​സ് (ടെ​ക്സ​സ്): വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ (ഡ​ബ്ല്യു​എം​സി) 15-ാമ​ത് ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​നും 30-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ഡാ​ള​സ് വി​ൻ​ധാം എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ലി​ൽ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്കും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും ക​ലാ​സ​ന്ധ്യ​ക​ൾ​ക്കു​മാ​ണ് ഇ​രു​ദി​വ​സ​ങ്ങ​ളി​ലും ഡാ​ള​സ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച കോ​ട്ട​യം എം​പി അ​ഡ്വ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​തും ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ ചേ​ർ​ന്ന് കൗ​ൺ​സി​ൽ പ​താ​ക ഉ​യ​ർ​ത്തി വി​ളം​ബ​ര റാ​ലി ന​ട​ത്തി​യ​തു​മാ​യ തു​ട​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

നാ​ലു ദി​വ​സം നീ​ണ്ടു​നി​ന്ന ഈ ​ആ​ഗോ​ള മ​ല​യാ​ളി സം​ഗ​മ​ത്തി​ന് തി​ങ്ക​ളാ​ഴ്ച തി​ര​ശീ​ല വീണു.

ആ​വേ​ശ​മാ​യി ഗ്ലോ​ബ​ൽ കാ​ബി​ന​റ്റ്-​എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ങ്ങ​ളും പൊ​തു​സ​മ്മേ​ള​ന​വും

ശ​നി​യാ​ഴ്ച രാ​വി​ലെ റീ​ജ​ൻ​സി ഹാ​ളി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ കാ​ബി​ന​റ്റ്, ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ങ്ങ​ളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. മൗ​ന​പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​ഡ്ര​സും ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ന​ന്ദി പ​റ​ഞ്ഞു. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന വി​മ​ൻ​സ് ഫോ​റം മീ​റ്റിം​ഗ് മു​ഖ്യാ​തി​ഥി ഡോ. ​ലി​സി ഫെ​ർ​ണാ​ണ്ട​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​കു​ന്നേ​രം ആറിന് ആ​രം​ഭി​ച്ച ഗം​ഭീ​ര​മാ​യ പൊ​തു​സ​മ്മേ​ള​നം ഡ​ബ്ല്യുഎംസി അ​മേ​രി​ക്ക റീ​ജി​യ​ൺ സെ​ക്ര​ട്ട​റി അ​നീ​ഷ് ജെ​യിം​സി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, ഇ​ർ​വിംഗ് സി​റ്റി മേ​യ​ർ അ​ൽ സാ​പ​ന്‍റ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ എംപി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ണ്ണി വെ​യ്ൽ സി​റ്റി മേ​യ​ർ സ​ജി ജോ​ർ​ജ്, കോ​പ്പ​ൽ സി​റ്റി മേ​യ​ർ പ്രോ ​ടെം ബി​ജു മാ​ത്യു, സ​ണ്ണി വെ​യ്ൽ സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ മ​നു ഡാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ബി​സി​ന​സ് രം​ഗ​ത്തെ മി​ക​വി​ന് മ​ല​ബാ​ർ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദി​നു​ള്ള ഡ​ബ്ല്യുഎംസി ബി​സി​ന​സ് ഐ​ക്ക​ൺ അ​വാ​ർ​ഡ് അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി ജോ​സ​ഫ് ഈ​പ്പ​ൻ, എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. കൂ​ടാ​തെ, ഡ​ബ്ല്യുഎംസി സ്ഥാ​പ​ക നേ​താ​ക്ക​ളാ​യ ആ​ൻ​ഡ്രൂ പ​പ്പ​ച്ച​ൻ, ജോ​ർ​ജ് ആ​ൻ​ഡ്രൂ​സ്, വ​ർ​ഗീ​സ്, ഗോ​പാ​ല​പി​ള്ള എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും മ്യൂ​സി​ക് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ലി​സി ഫെ​ർ​ണാ​ണ്ട​സ്, മ​ർ​ഫി സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം, ഷീ​മ ശ്രീ​ധ​ര​ൻ, യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഡ​ബ്ല്യുഎംസി ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് കോക​ൺ​വീ​ന​ർ നൈ​നാ​ൻ മ​ത്താ​യി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കൃ​ഷ്ണ​കി​ര​ണി​ന്‍റെ സോ​ളോ ഡാ​ൻ​സ്, സീ​ത​ൾ, സീ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ്രൂ​പ്പ് ഡാ​ൻ​സ്, ശ​ങ്ക​ർ (യുഎക്യു പ്രൊ​വി​ൻ​സ്) അ​വ​ത​രി​പ്പി​ച്ച ഗാ​നം, ഫാ​ഷ​ൻ ഷോ, ​ഡോ. ജെ​റോ വ​ർ​ഗീ​സി​ന്‍റെ ഗാ​നം, ടീം ​നാ​ട്യ​യു​ടെ വു​മ​ൺ എം​പ​വ​ർ​മെ​ന്‍റ് ഡാ​ൻ​സ്, ക​രോ​ക്കെ നൈ​റ്റ് എ​ന്നി​വ സ​ദ​സി​നെ ആ​വേ​ശ​ത്തി​ലാ​ക്കി. സ​ണ്ണി വെ​യ്ൽ മേ​യ​ർ സ​ജി ജോ​ർ​ജ് ഫാ​ഷ​ൻ ഷോ​യു​ടെ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

സ്ഥാ​നാ​രോ​ഹ​ണ​വും വാ​ലി​ഡ​ക്ട​റി സ​മ്മേ​ള​ന​വും

മൂ​ന്നാം ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ന്ന മേ​രി അ​ഗ​സ്റ്റി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ വാ​ലി​ഡ​ക്ട​റി സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. ഏ​ലീ​ഷ ഷാ​ജി​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും ആ​ൻ​സി ത​ല​ച്ച​ല്ലൂ​ർ, സ്മി​ത സോ​ണി എ​ന്നി​വ​ർ ചേ​ര്‍​ന്ന് ഭാ​ര​തീ​യ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു.

ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ ഡി.​സി. മ​ഞ്ജു​നാ​ഥ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​ശം​സ കൈ​മാ​റി. ഡ​ബ്ല്യുഎംസി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള അ​ധ്യ​ക്ഷ പ്ര​സം​ഗ​വും ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​ഡ്ര​സും ന​ട​ത്തി.

ടെ​ക്സ​സ് സ്റ്റേ​റ്റ് റെ​പ്ര​സെ​ന്‍റേ​റ്റീ​വ് ഓ​ണ​റ​ബി​ൾ ആ​ഞ്ചി ചെ​ൻ ദീ​പം തെ​ളി​യി​ച്ച് വാ​ലി​ഡ​ക്ട​റി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വ​രാ​നി​രി​ക്കു​ന്ന പു​തി​യ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ളി ത​ട​ത്തി​ലി​നെ​യും വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. മം​ഗ​ള്യം വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ഫി​ലാ​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സി​നു​ള്ള ആ​ദ​ര​വും വി​ത​ര​ണ​വും ന​ട​ന്നു.

ച​ല​ച്ചി​ത്ര താ​രം ദി​വ്യ ഉ​ണ്ണി പ്ര​ധാ​ന അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. എ​ൻ​കോ​ൺ​സ് ഐടി സ​ർ​വീ​സ​സ് ഫൗ​ണ്ട​റും സിഇ​ഒ​യു​മാ​യ മോ​ബി കെ. ​ബാ​ബു​വി​ന് ഡ​ബ്ല്യുഎംസി ഗ്ലോ​ബ​ൽ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ദി​വ്യ ഉ​ണ്ണി സ​മ്മാ​നി​ച്ചു. മോ​ബി കെ. ​ബാ​ബു മ​റു​പ​ടി പ്ര​സം​ഗ​വും തു​ട​ർ​ന്ന് എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സ​ഹ-​സ്പോ​ൺ​സ​റാ​യ എസ്പിജെ അ​ഡ്ജ​സ്റ്റിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ര​ത് പി. ​ജെ​റോ​മി​നു​ള്ള ഉ​പ​ഹാ​ര​വും ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ത​ല​ച്ച​ല്ലൂ​രി​നു​ള്ള ഉ​പ​ഹാ​ര​വും ദി​വ്യ ഉ​ണ്ണി കൈ​മാ​റി.

യുഎ​സ് ഭ​ര​ണ​കൂ​ട​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ, ഡ​ബ്ല്യുഎംസി അ​മേ​രി​ക്ക റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജോ​ണി കു​ന്നം​പു​റം, യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി എം. ​പ​ട​യാ​റ്റി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ബി. ​ബോ​സ്, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഗ്രി​ഗ​റി മേ​ട​യി​ൽ, യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി ത​ട​ത്തി​ൽ, കോ-​ക​ൺ​വീ​ന​ർ ബാ​ബു ത​ങ്ങ​ള​ത്തി​ൽ, ര​ജി​സ്ട്രേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ സോ​ണി ക​ണ്ണോ​ത്തു​ത​റ എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

2026 - 2028 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഗ്ലോ​ബ​ൽ എ​ൻഇസി ഫി​ലി​പ്പ് തോ​മ​സ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങും ന​ട​ന്നു.

പു​തി​യ ചെ​യ​ർ​മാ​നും പ്ര​സി​ഡ​ന്‍റും സ്വീ​ക​ര​ണ പ്ര​സം​ഗം ന​ട​ത്തി. അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്മി​ത സോ​ണി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മ​നം​ക​വ​ർ​ന്ന് സാം​സ്കാ​രി​ക സ​ന്ധ്യ​യും ദി​വ്യ ഉ​ണ്ണി​യു​ടെ നൃ​ത്ത​വും

സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം അ​ര​ങ്ങേ​റി​യ സാം​സ്കാ​രി​ക സ​ന്ധ്യ​യ്ക്ക് മാ​റ്റു​കൂ​ട്ടി പ്ര​ശ​സ്ത ന​ടി ദി​വ്യ ഉ​ണ്ണി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗ്രൂ​പ്പ് ഡാ​ൻ​സും, ദി​വ്യ ഉ​ണ്ണി​യു​ടെ സോ​ളോ ഡാ​ൻ​സും സ​ദ​സി​ന്‍റെ മ​നം ക​വ​ർ​ന്നു.

തു​ട​ർ​ന്ന് ആ​ൻ​സി ത​ല​ച്ച​ല്ലൂ​ർ, ശ​ങ്ക​ർ, ഡോ. ​ജെ​റോ വ​ർ​ഗീ​സ്, അ​മ്പി​ളി ലി​സ ടോം, ​റാ​ണി റോ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഓ​ണ​പ്പാ​ട്ടും ബി​ജു മാ​ത്യു, ഡോ. ​ജെ​റോ വ​ർ​ഗീ​സ്, ശ​ങ്ക​ർ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും സ​മാ​പ​ന സ​ന്ധ്യ​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

NRI

ഡാ​ള​സ് സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ 23 വ​രെ

ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ 2026-ലെ ​വാ​ർ​ഷി​ക സ​ഭാ ക​ൺ​വ​ൻ​ഷ​ൻ ഈ ​മാ​സം 21, 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. സ​ഭാ വി​കാ​രി​യും ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നു​മാ​യ റ​വ. ബി​ജു ഈ​പ്പ​ൻ ക​ൺ​വ​ൻ​ഷ​ൻ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

Divine Guidance (ദൈ​വി​ക മാ​ർ​ഗ​നി​ർ​ദേ​ശം) എ​ന്ന​താ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ മു​ഖ്യ​വി​ഷ​യം. സ​ങ്കീ​ർ​ത്ത​നം 27:14 ആ​ണ് ആ​ധാ​ര​വാ​ക്യം.

21, 22 തീ​യ​തി​ക​ളി​ൽ രാത്രി ഏഴിന് യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ആ​രാ​ധ​ന​യോ​ടെ​യാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ക്കു​ക.

വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ ദൈ​വി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ശ​ക്ത​മാ​യ ആ​ത്മീ​യ സ​ന്ദേ​ശ​ങ്ങ​ളും പ്രാ​ർ​ഥ​ന​യും ആ​രാ​ധ​ന​യും ക​ൺ​വൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

സിഎ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്, 2422 N Glenbrook Dr, Garland, TX 75040 എ​ന്ന വി​ലാ​സ​ത്തി​ലാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ഡാ​ള​സ് - ​ഫോ​ർ​ട്ട് വ​ർ​ത്ത് മേ​ഖ​ല​യി​ലെ വി​ശ്വാ​സി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് സ​ഭാ നേ​തൃ​ത്വം സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നതായി അറിയിച്ചു.

NRI

മാ​ർ​ത്തോ​മ്മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് ഡാ​ള​സി​ൽ

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 18-ാമ​ത് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ഡാ​ള​സി​ൽ തു​ട​ക്ക​മാ​കും. വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ദേ​വാ​ല​യ​ത്തി​ലാ​ണ് നാ​ല് ദി​വ​സ​ത്തെ കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ​വൈ​കുന്നേരം അഞ്ചിന് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് തി​രി​തെ​ളി​ച്ച് കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ വേ​ദ​പ​ണ്ഡി​ത​ൻ റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി, ക​ൺ​വ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ക​ൻ ഡോ. ​വി​നോ ജോ​ൺ ഡാ​നി​യേ​ൽ, റ​വ. ജോ​സി ജോ​സ​ഫ്, റ​വ. ആ​ശി​ഷ് തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 700-ലേ​റെ അം​ഗ​ങ്ങ​ൾ ഇ​തി​നോ​ട​കം കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​തി​ന​കം അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.

റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ പ്ര​സി​ഡ​ന്‍റും ഷാ​ജി എ​സ്. രാ​മ​പു​രം ജ​ന​റ​ൽ ക​ൺ​വീ​ന​റും ഫി​ലി​പ്പ് മാ​ത്യു കോ-​ക​ൺ​വീ​ന​റും ഡോ. ​സി​ജി ടോം ​ഫി​ലി​പ്പ് ട്ര​ഷ​റ​റും സു​മ എ​ബ്ര​ഹാം അ​ക്കൗ​ണ്ട​ന്‍റു​മാ​യു​ള്ള വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​ൻ, റി​സ​പ്ഷ​ൻ, സു​വ​നീ​ർ, ഫു​ഡ്, പ്രോ​ഗ്രാം, പ്ര​യ​ർ സെ​ൽ, ക്വ​യ​ർ, മെ​ഡി​ക്ക​ൽ, വെ​ബ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ, പ​ബ്ലി​സി​റ്റി ആ​ൻ​ഡ് മീ​ഡി​യ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

റ​വ. ജ​സ്വി​ൻ ജോ​ൺ ചെ​യ​ർ​മാ​നും ജേ​ക്ക​ബ് മ​ത്താ​യി ക​ൺ​വീ​ന​റു​മാ​യ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യും ഡോ. ​സ്നേ​ഹ റോ​ബി​ൻ ചെ​യ​ർ​പേ​ഴ്സ​ണും നോ​യ​ൽ കോ​വൂ​ർ ക​ൺ​വീ​ന​റു​മാ​യ റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യും കോ​ൺ​ഫ​റ​ൻ​സിന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

റ​വ. റെ​ജി​ൻ രാ​ജു ചെ​യ​ർ​മാ​നും പ്ര​ഫ. സോ​മ​ൻ ജോ​ർ​ജ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ സു​വ​നീ​ർ ക​മ്മി​റ്റി​യും റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ ജേ​ക്ക​ബ് ചെ​യ​ർ​മാ​നും ചാ​ക്കോ ജോ​ൺ​സ​ൺ ക​ൺ​വീ​ന​റു​മാ​യ ഫു​ഡ് ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

റ​വ. വ​ർ​ഗീ​സ് ജോ​ൺ ചെ​യ​ർ​മാ​നും സാം ​അ​ല​ക്സ് ക​ൺ​വീ​ന​റു​മാ​യ പ്രോ​ഗ്രാം ക​മ്മി​റ്റി​യും വി​വി​ധ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കും. പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് പ്ര​യ​ർ സെ​ൽ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക് ക്വ​യ​ർ, അ​ടി​യ​ന്ത​ര ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ ക​മ്മി​റ്റി എ​ന്നി​വ​യും സ​ജ്ജ​മാ​ണ്.

വെ​ബ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​വും പ​ബ്ലി​സി​റ്റി ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗ​വും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സാ​ങ്കേ​തി​ക​വും മാ​ധ്യ​മ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

വി​ശ്വാ​സം, കൂ​ട്ടാ​യ്മ, ആ​ത്മീ​യ ന​വീ​ക​ര​ണം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

NRI

പെ​ണ്ണ​മ്മ തോ​മ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: വ​യ​ല​ത്ത​ല എ​രു​ത്തി​ക്ക​ൽ പ​രേ​ത​നാ​യ എ​ബ്ര​ഹാം തോ​മ​സി​ന്‍റെ ഭാ​ര്യ പെ​ണ്ണ​മ്മ തോ​മ​സ് (93) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: ലീ​ലാ​മ്മ (കു​മ്പ​ളാം​പൊ​യ്ക), പൊ​ന്ന​മ്മ (ഹൂ​സ്റ്റ​ൺ), പ​രേ​ത​നാ​യ ബേ​ബി (കാ​ന്‍റ​ർ​ബ​റി), മേ​രി​ക്കു​ട്ടി, സോ​ള​മ​ൻ, ഗ്രേ​സി, മേ​ഴ്സി, ലി​സി, മി​നി (എ​ല്ലാ​വ​രും യു​എ​സ്എ​).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി (കു​മ്പ​ളാം​പൊ​യ്ക), ത​ങ്ക​ച്ച​ൻ (ഹൂ​സ്റ്റ​ൺ), ജോ​യ്സ് (കാ​ന്‍റ​ർ​ബ​റി), പാ​പ്പ​ച്ച​ൻ, ലി​നു, പാ​സ്റ്റ​ർ സാം, ​പ​രേ​ത​നാ​യ പാ​സ്റ്റ​ർ ബെ​ഞ്ച​മി​ൻ തോ​മ​സ്, എ​ബി സാ​മു​വേ​ൽ, ഷാ​ജി (എ​ല്ലാ​വ​രും യു​എ​സ്എ​).

സം​സ്കാ​രം പി​ന്നീ​ട്.

NRI

ഇളയരാജയുടെ ‘രാജ 50’ ഡാളസിലേക്ക്; ഓഗസ്റ്റ് 15ന് സംഗീതവിസ്മയം

ഡാളസ്: ഇന്ത്യൻ സംഗീതലോകത്തിന്‍റെ ഇതിഹാസ സംഗീതസംവിധായകൻ മാസ്ട്രോ ഇളയരാജയുടെ ‘Raja 50 – Ilaiyaraaja Live in Concert’ ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ സംഗീതപ്രേമികൾക്കായി അരങ്ങിലെത്തുന്നു. അൾട്രാ എന്റർടൈൻമെന്റ് ഉം ഭാരത് ഭവൻ-ഉം കൈകോർക്കുന്ന സംഗീതാഘോഷം ഓഗസ്റ്റ് 15 ശനിയാഴ്ച ടെക്സസിലെ ഗാർലൻഡിലുള്ള Curtis Culwell Center-ൽ നടക്കും.

പതിറ്റാണ്ടുകളായി തലമുറകളെ സംഗീതത്തിലൂടെ വിസ്മയിപ്പിച്ച ഇളയരാജയുടെ സംഗീതയാത്ര ആഘോഷിക്കുന്ന ഈ പരിപാടി, ഈ വേനൽക്കാലത്ത് DFW മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യൻ സംഗീത പരിപാടികളിലൊന്നായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അമേരിക്കയിൽ പ്രമുഖ കലാകാരന്മാരെയും വലിയ സാംസ്കാരിക പരിപാടികളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സജീവമായ അൾട്രാ എന്റർടൈൻമെന്റ്, ‘Raja 50’ ഡാലസിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നോർത്ത് ടെക്സസിലെ ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധമുള്ള ഭാരത് ഭവൻ-നൊപ്പം ചേർന്നാണ് ഇത്തവണത്തെ പരിപാടി ഒരുക്കുന്നത്.

അൾട്രാ എന്റർടൈൻമെന്‍റ് /ഭാരത് ഭവൻ വഴി ഇളയരാജ സംഗീതപരിപാടിയുടെ ടിക്കറ്റ് വാങ്ങുന്നവർക്ക് ഇർവിംഗിലെ ഭാരത് ഭവനിൽ ഭക്ഷണത്തിന് 10 ശതമാനം ഇളവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതിനൊപ്പം ടിക്കറ്റ് വാങ്ങുന്നവർക്കായി പ്രത്യേക Lucky Draw-വും ഒരുക്കിയിട്ടുണ്ട്. അർഹരായ ഭാഗ്യശാലികൾക്ക് ഇളയരാജയെ നേരിൽ കാണാനും സംവദിക്കാനും അവസരം നൽകുന്ന Meet & Greet പാസുകൾ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.Meet & Greet പരിപാടി Irving-ലെ Bharat Bhavan-ലായിരിക്കും.

ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് അനശ്വരമായ ആയിരക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച ഇളയരാജയുടെ സംഗീത പാരമ്പര്യം ആഘോഷിക്കുന്ന വേദിയായിരിക്കും ‘Raja 50’. വിവിധ തലമുറകളിലെ ആരാധകരെ ഒരുമിപ്പിക്കുന്ന ഡാളസ് സംഗീതരാവ് സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമാകുമെന്നാണ് പ്രതീക്ഷ.

പരിപാടി: Raja 50 – Ilaiyaraaja Live in Concertതീയതി: ശനിയാഴ്ച, ഓഗസ്റ്റ് 15, 2026വേദി: Curtis Culwell Center, Garland, Texasഅവതരണം: Ultra Entertainments × Bharat Bhavan × Saregamaടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:Airav: +1 703-732-1777

ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ സംഗീതപ്രേമികളെ മാസ്ട്രോ ഇളയരാജയുടെ അഞ്ച് പതിറ്റാണ്ടുകളുടെ അവിസ്മരണീയ സംഗീതപാരമ്പര്യം ആഘോഷിക്കുന്ന ഈ പ്രത്യേക സംഗീതസന്ധ്യയുടെ ഭാഗമാകാൻ Ultra Entertainments-ഉം Bharat Bhavan-ഉം ക്ഷണിക്കുന്നു.

NRI

അ​ന്ന​മ്മ ഇ​ട്ടി​യു​ടെ സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച

കാ​രോ​ൾ​ട്ട​ൻ: അ​ന്ന​മ്മ ഇ​ട്ടിയു​ടെ (79) സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ പ​ള്ളി, ഇർവിംഗ് ടെക്സസിൽ വച്ചും സം​സ്കാ​രം​ ഉ​ച്ച​യ്ക്ക് 12.30ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 ​വ​ച്ചും ന​ട​ക്കും.

ഡാ​ളസി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ന്ന​മ്മ ഇ​ട്ടി, ടെ​ക്സ​സ് ഇ​ർ​വിംഗി​ലെ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ സ​ജീ​വ അം​ഗ​വു​മാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട കൂ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ പ​രേ​ത, വി​ശ്വാ​സ​ജീ​വി​ത​ത്തി​ലും സ​മൂ​ഹ​സേ​വ​ന​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ ജീ​വി​ത​മാ​ണ് ന​യി​ച്ച​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും അ​നു​സ്മ​രി​ക്കു​ന്നു.

ഭ​ർ​ത്താ​വ്: ​ചാ​ക്കോ ഇ​ട്ടി (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മു​ൻ സെ​ക്ര​ട്ട​റി). മ​ക്ക​ളും മ​രു​മ​ക്ക​ളും:​ ആ​നി കു​ര്യ​ൻ (ജോ​മോ​ൾ) & റ​വ. ഫാ. ​ജോ​സ​ഫ് കു​ര്യ​ൻ (ബി​ജു അ​ച്ച​ൻ) ആ​ര​മ്മ​മ്മൂ​ട്ടി​ൽ ജോ​യ്‌​സ് എ​ബ്ര​ഹാം & വി​നി​ൽ പാ​ലു​ത​റ (ക്രൈ​സ്റ്റ് ദി ​കിം​ഗ് ക​ത്തോ​ലി​ക്കാ പ​ള്ളി അം​ഗ​ങ്ങ​ൾ).

NRI

മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് സു​വ​ർ​ണ ജൂ​ബി​ലി​ക്ക് ഗം​ഭീ​ര സ​മാ​പ​നം

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​വും പ്രൗ​ഢ​വു​മാ​യ സ​മാ​പ​നം.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​സ്റ്റ് റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി.

ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ജെ​സ്വി​ൻ ജോ​ണി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക സെ​ക്ര​ട്ട​റി ഡെ​ന്നി​സ് കു​ര്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ട​വ​ക ഗാ​യ​ക​സം​ഘം ജൂ​ബി​ലി ഗാ​നം ആ​ല​പി​ച്ചു.

 

 

NRI

ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് ഡാ​ള​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ​ത്തി​യ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ അ​ബു​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് കാ​തോ​ലി​ക ബാ​വ​യെ ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കാ​തോ​ലി​ക ബാ​വ​യെ വൈ​ദി​ക​രും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സി​ക​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്. റ​വ. ഫാ. ​പോ​ൾ തോ​ട്ട​യ്ക്കാ​ട്ട്, റ​വ. ഫാ. ​ബേ​സി​ൽ എ​ബ്ര​ഹാം, റ​വ. ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, റ​വ. ഫാ. ​വ​ർ​ഗീ​സ് മാ​ളി​ൽ, ജോ​സ​ഫ് ജോ​ർ​ജ് (ട്ര​സ്റ്റി), എ​ൽ​ദോ മാ​ത്യു (സെ​ക്ര​ട്ട​റി).

ക​മാ​ൻ​ഡ​ർ​മാ​ർ: ക​മാ​ൻ​ഡ​ർ വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ, ക​മാ​ൻ​ഡ​ർ ബാ​ബു വ​ട​ക്കേ​ട​ത്ത്.​ അ​ല​ക്സ് ജോ​ർ​ജ്, അ​ച്ചു ഫി​ലി​പ്പോ​സ്, ജോ​ർ​ജ് ക​രു​ത്തേ​ട​ത്ത്, പി.സി. വ​ർ​ഗീ​സ്, ബാ​ബു സി. ​മാ​ത്യു, സോ​ണി ജേ​ക്ക​ബ്, ജെ​യിം​സ് മാ​ത്യു, ജോ​ൺ​സി വ​ർ​ഗീ​സ്, ബേ​ബി പു​ര​യ്ക്ക​ൽ, സ​ണ്ണി കാ​ട്ടു​വെ​ട്ടി​ക്ക​ൽ, ടി​ജോ ചാ​ണ്ടി, പൗ​ലോ​സ് വ​ർ​ക്കി, ആ​ദ​ർ​ശ് എ​ൽ​ദോ, ഉ​ണ്ണി വ​ർ​ഗീ​സ്, ഓ​മ​ന ചാ​മ​ത്തി​ൽ, അ​ന്ന​മ്മ ബാ​ബു, ടി.സി. ചാ​ക്കോ എ​ന്നി​വ​രും സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

NRI

അ​ന്ന​മ്മ ഇ​ട്ടി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

കാ​രോ​ൾ​ട്ട​ൺ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി ചാ​ക്കോ ഇ​ട്ടി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ ഇ​ട്ടി അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ലും നേ​തൃ​നി​ര​യി​ലും ഭ​ർ​ത്താ​വി​നൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ഇ​വ​ർ, ഡാ​ള​സി​ലെ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ടെ​ക്സ​സ് ഇ​ർ​വിം​ഗി​ലെ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​യി​ലെ സ​ജീ​വ ഭ​ക്ത​രാ​യ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ കു​ടും​ബം. പ​ത്ത​നം​തി​ട്ട കൂ​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് പ​രേ​ത​യു​ടെ കു​ടും​ബം.

മ​ക്ക​ളും മ​രു​മ​ക്ക​ളും: ആ​നി കു​ര്യ​ൻ (ജോ​മോ​ൾ) & റ​വ. ഫാ. ​ജോ​സ​ഫ് കു​ര്യ​ൻ (ബി​ജു അ​ച്ച​ൻ) ആ​ര​മ്മ​മ്മൂ​ട്ടി​ൽ, ജോ​യ്‌​സ് എ​ബ്ര​ഹാം & വി​നി​ൽ പാ​ലു​ത​റ (ക്രൈ​സ്റ്റ് ദി ​കിം​ഗ് ക​ത്തോ​ലി​ക്കാ പ​ള്ളി അം​ഗ​ങ്ങ​ൾ).

NRI

എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാ​ള​സി​ൽ വ​ര​വേ​ൽ​പ്പ്

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാ​ള​സ് ഡി​എ​ഫ്ഡ​ബ്ല്യു അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ഈ ​മാ​സം 7, 8, 9 ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​വാ​നാ​യി​ട്ടാ​ണ് ഡോ. ​മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലി​ത്ത ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഷാ​ജി രാ​മ​പു​രം, ലി​ൻ​സ് ഫി​ലി​പ്പ്, അ​ല​ക്സ് പ​ള്ളി​വാ​തു​ക്ക​ൽ, റോ​ഷ​ൻ ജോ​ർ​ജ്, അ​രോ​ൺ അ​ല​ക്സ് എ​ന്നി​വ​ർ സ്വീ​ക​രി​ക്കു​വാ​ന്‍ എ​ത്തി​യി​രു​ന്നു.

ഡാ​ള​സി​ലെ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ (1627 E Shady Grove Rd, Irving,Tx 75060) ഈ ​മാ​സം ഏ​ഴ് മു​ത​ൽ ഒ​മ്പ​ത് വ​രെ (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വെ​ൻ​ഷ​നി​ലി​ലേ​ക്ക് ഡാ​ള​സി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു.

NRI

ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ സു​വ​ർ​ണ ജൂ​ബി​ലി​യും ദേ​വാ​ല​യ​ത്തി​ന്‍റെ ത​റ​ക്ക​ല്ല് വാ​ഴ്‌​വ് ശു​ശ്രൂ​ഷ​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യി

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ളസ് - കാ​ര​ൾ​ട്ട​ൺ ഇ​ട​വ​ക​യു​ടെ 50-ാമ​ത് വാ​ർ​ഷി​ക സു​വ​ർ​ണ ജൂ​ബി​ലി (1976 - 2026) ആ​ഘോ​ഷ​ങ്ങ​ളും പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ​യും മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ളി​ന്‍റെ​യും ത​റ​ക്ക​ല്ല് വാ​ഴ്‌​വ് ശു​ശ്രൂ​ഷ​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച വി​ശു​ദ്ധ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക​യു​ടെ 50 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യ ച​ട​ങ്ങി​ൽ സ​ഭ​യി​ലെ വൈ​ദി​ക​ർ, വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​ശ്വാ​സി​ക​ൾ തു​ട​ങ്ങി വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി.

സ​ഭാ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ദൈ​വ​സ്തു​തി​ക​ളോ​ടെ​യും വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ ആ​രാ​ധ​ന​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ ജേ​ക്ക​ബ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

NRI

ഡാ​ള​സി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ഡാ​ള​സ്: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തീ​ക​രി​ച്ച് ഡാ​ള​സി​ൽ നി​ന്ന് ക​ലി​ഫോ​ർ​ണി​യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് യാ​ത്ര​യ​യ​പ്പ് ഡാ​ള​സ് ഡി​എ​ഫ്ഡ​ബ്ല്യു അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി.

മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ളസ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക വി​കാ​രി റ​വ.​ എ​ബ്ര​ഹാം വി.​ സാം​സ​ൺ, ഡാളസ് കാ​രോ​ൾ​ട്ട​ൺ ഇ​ട​വ​ക വി​കാ​രി റ​വ.​ ജ​സ്റ്റി​ന്‍ പാ​പ്പ​ച്ച​ന്‍ ജേ​ക്ക​ബ്, അ​ല്‍​മാ​യ നേ​താ​ക്ക​ളാ​യ പി.​ടി. മാ​ത്യു, ഷാ​ജി എ​സ്. രാ​മ​പു​രം, ജോ​ൺ സി. ​മാ​ത്യു, തോ​മ​സ് വ​ർ​ഗീ​സ്, തോ​മ​സ് സ്ക​റി​യ, ഡോ. ​ചി​ഞ്ചു എ​സ്. കു​ര്യ​ൻ, സോ​ഫി ആ​ൻ തോ​മ​സ്, എ​ബ്ര​ഹാം വ​ർ​ഗീ​സ്, ഇ​വാ​ൻ എ​ന്നി​വ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ യാ​ത്ര​യ​യ്ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.

ഡാള​സ് പ്ര​ദേ​ശ​ത്ത് മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നീ​ണ്ട അ​മ്പ​ത് വ​ർ​ഷ​ക്കാ​ല​ത്തെ വി​ശ്വാ​സ​യാ​ത്ര പൂ​ർ​ത്തീ​ക​രി​ച്ച ഇ​ട​വ​ക​ളു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ണ് സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ ഡാ​ല​സി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

1973-ൽ ​സെ​ന്റ് ലൂ​ക്ക്സ് മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ചി​ൽ ഏ​താ​നും മാ​ർ​ത്തോ​മാ കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ചു​കൂ​ടി ആ​രാ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഡാ​ല​സി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് 1976-ൽ ​മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് ഈ ​കൂ​ട്ടാ​യ്മ​യെ ഔ​ദ്യോ​ഗി​ക ഇ​ട​വ​ക​യാ​യി അം​ഗീ​ക​രി​ച്ചു.

ഇ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ അ​ഞ്ച് സ​ജീ​വ ഇ​ട​വ​ക​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ശ​ക്ത​മാ​യ സ​ഭാ​സ​മൂ​ഹ​മാ​യി മാ​ർ​ത്തോ​മ്മ സ​ഭ ഡാ​ള​സി​ൽ വ​ള​ർ​ന്നി​രി​ക്കു​ന്നു.

ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി സ​മാ​പ​ന​ച​ട​ങ്ങി​ന് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​വാ​ൻ ഡാ​ള​സ് ഫാ​ര്‍​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഡാ​ള​സി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

ഇ​ട​വ​ക​യി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറ് മു​ത​ൽ യം​ഗ് ഫാ​മി​ലി​യു​ടെ​യും യൂ​ത്ത്‌ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റി​വൈ​വ​ല്‍ മീ​റ്റിം​ഗി​ലും ശ​നി​യാ​ഴ്ച ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ലും ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കി.

ഞാ​യ​റാ​ഴ്ച വൈ​കുന്നേരം അഞ്ചിന് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് ഓ​ഫ് ഡാ​ള​സ്, ക​രോ​ള്‍​ട്ട​ണ്‍ ഇ​ട​വ​ക​യു​ടെ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി നി​ര്‍മി​ക്ക​പ്പെ​ടു​ന്ന ദൈ​വാ​ല​യ​ത്തി​ന്‍റെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ശി​ലാ​ഫ​ല​കം വാ​ഴ്ത്തി അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ച​ട​ങ്ങി​നും നേ​തൃ​ത്വം ന​ൽ​കി​യ ശേ​ഷ​മാ​ണ് സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലും ലോ​സ് ആ​ഞ്ച​ല​സി​ലും ന​ട​ക്കു​ന്ന വി​വി​ധ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി മെ​ത്രാ​പ്പോ​ലീ​ത്ത മ​ട​ങ്ങി​പോ​കു​ന്ന​ത്.

NRI

ജോ​യ​മ്മ ജേ​ക്ക​ബ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ജോ​യ​മ്മ ജേ​ക്ക​ബ് (71) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കേ​ര​ള​ത്തി​ലെ പു​ന​ലൂ​രി​ൽ ജ​നി​ച്ച ജോ​യ​മ്മ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ നി​ന്ന് ന​ഴ്സിം​ഗി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് സ​യ​ൻ​സ് ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സ​മാ​ക്കി.

2012-ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യ ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം ലോ​ഫ്റ്റ്‌ സി​റ്റി ച​ർ​ച്ചി​ലും ഐ​പി​സി ശാ​ലോം ഡാ​ള​സ് ച​ർ​ച്ചി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

ഭ​ർ​ത്താ​വ്: ജേ​ക്ക​ബ് ടി. ​വ​ർ​ഗീ​സ്. മ​ക്ക​ൾ: ആ​ൻ സാം ​ചാ​ക്കോ, അ​ലി​ൻ ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: സാം ​ചാ​ക്കോ, ക്രി​സ് ഫോ​സ്റ്റ​ർ.

മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6:30 മു​ത​ൽ ഐ​പി​സി ശാ​ലോം ഡാ​ള​സ് ച​ർ​ച്ചി ൽ, 1901 Sylvan Dr, Garland, TX 75040 ​ലും സം​സ്‌​കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ലോ​ഫ്റ്റ്‌ സി​റ്റി ച​ർ​ച്ചി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് സം​സ്‌​കാ​രം ചാ​ൾ​സ് സ്മി​ത്ത് സെ​മി​റ്റ​റി 2343 Lake Rd, Levon ,Texas 75166 വ​ച്ചും ന​ട​ക്കും.

NRI

സി​എ​സ്ഐ കു​ടും​ബ - യു​വ​ജ​ന സ​മ്മേ​ള​നം ഡാ​ള​സി​ൽ സ​മാ​പി​ച്ചു

ടെ​ക്സ​സ്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ സി​എ​സ്ഐ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് 35-ാമ​ത് സി​എ​സ്ഐ കു​ടും​ബ - യു​വ​ജ​ന സ​മ്മേ​ള​നം ഡാ​ള​സി​ലെ ല​വ് ഓ​ഫ് ക്രൈ​സ്റ്റ് സി​എ​സ്ഐ ച​ർ​ച്ചി​ൽ സ​മാ​പി​ച്ചു.

ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 500-ല​ധി​കം പ്ര​തി​നി​ധി​ക​ളും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ആ​ത്മീ​യ​ത​യും ച​രി​ത്ര​നേ​ട്ട​വും ഒ​രു​മി​ച്ചു​ചേ​ർ​ന്ന വേ​ദി​യാ​യി.

നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​നി​ടെ പു​തു​താ​യി രൂ​പീ​ക​രി​ച്ച സിഎസ്ഐ ഡ​യ​സ്പോ​റ ഡ​യോ​സി​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ദ്യ ഡ​യോ​സി​സ​ൻ കൗ​ൺ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്ന​ത് സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന ച​രി​ത്ര​നേ​ട്ട​മാ​യി.

400-ല​ധി​കം പേ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ഗ്രാ​ൻ​ഡ് പ്രോ​സ​ഷ​നോ​ടെ​യാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച പ​താ​ക​ക​ളും സ​ഭാ ബാ​ന​റു​ക​ളും വൈ​ദി​ക​രും യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര സ​മ്മേ​ള​ന​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യ തു​ട​ക്ക​മാ​യി.

ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ​യു​ടെ മോ​ഡ​റേ​റ്റ​ർ മോ​സ്റ്റ് റ​വ. ഡോ. ​കെ. റൂ​ബ​ൻ മാ​ർ​ക്ക് ഉ​ദ്ഘാ​ട​ന ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

NRI

ഗീവർഗീസ് മാർ തിയഡോഷ്യസ് ഡാളസിൽ; സുവർണജൂബിലിക്ക് ആത്മീയ തിളക്കം

ഡാ​ള​സ്: ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് ഡാ​ളസി​ൽ എ​ത്തി​. തി​രു​മേ​നി​യു​ടെ സാ​ന്നി​ധ്യം സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ത്മീ​യ പ്രൗ​ഢി​യും പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​വും പ​ക​രു​ന്ന​താ​യി ഇ​ട​വ​ക നേ​തൃ​ത്വം അ​റി​യി​ച്ചു.

തി​രു​മേ​നി​യു​മാ​യി പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ആ​ത്മീ​യ​ബ​ന്ധ​മു​ള്ള ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി, ജോ​ർ​ജ് ജേ​ക്ക​ബ് അ​ച്ച​നാ​യി​രു​ന്ന കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത​റി​യാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​യി ഓ​ർ​മി​ച്ചു.

1975 മു​ത​ൽ 1979 വ​രെ കോ​ൽ​ക്ക​ത്ത മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി​രു​ന്ന കാ​ല​ത്ത് ആ​ത്മീ​യ​ത​യും വി​ന​യ​വും യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലും നി​റ​ഞ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശു​ശ്രൂ​ഷ അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ മാ​യാ​ത്ത സ്വാ​ധീ​നം ചെ​ലു​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശാ​ന്തി​നി​കേ​ത​നി​ലേ​ക്കു​ള്ള ഒ​രു യാ​ത്ര​യി​ൽ ജോ​ർ​ജ് ജേ​ക്ക​ബ് അ​ച്ച​ൻ പ​ങ്കു​വ​ച്ച, "നാം ​മ​റ്റു​ള്ള​വ​രെ ന​മ്മു​ടെ ര​ണ്ട് ക​ണ്ണു​ക​ൾ​കൊ​ണ്ട് കാ​ണു​ന്നു. എ​ന്നാ​ൽ ന​മ്മെ അ​നേ​കം ക​ണ്ണു​ക​ൾ നി​ര​ന്ത​രം വീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന കാ​ര്യം ഒ​രി​ക്ക​ലും മ​റ​ക്ക​രു​ത്" എ​ന്ന വാ​ക്കു​ക​ൾ ത​ന്‍റെ ജീ​വി​ത​ത്തി​ലെ നേ​തൃ​ത്വ​ദ​ർ​ശ​ന​ത്തി​ന് ഇ​ന്നും വ​ഴി​കാ​ട്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​രു​മേ​നി തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ എ​പ്പി​സ്കോ​പ്പാ​യി​രി​ക്കെ എ​യ്ഡ്സ് ബാ​ധി​ത​രു​ടെ മ​ക്ക​ൾ​ക്കാ​യി ഒ​രു ഭ​വ​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന ദ​ർ​ശ​നം പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന്, ആ ​ആ​ശ​യം ഡാ​ളസ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഏ​റ്റെ​ടു​ത്ത് പി​ന്തു​ണ ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ ​സം​രം​ഭ​മാ​ണ് പി​ന്നീ​ട് മ​ഞ്ഞാ​ലും​മൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​തീ​രം പ​ദ്ധ​തി​യാ​യി വ​ള​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​ദി​ക​നാ​യും മെ​ത്രാ​നാ​യും തു​ട​ർ​ന്ന് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യും ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് തി​രു​മേ​നി ന​ൽ​കു​ന്ന നേ​തൃ​ത്വം ആ​ത്മീ​യ ആ​ഴ​ത്തിന്‍റെ​യും വി​ന​യ​പൂ​ർ​വ​മാ​യ സേ​വ​ന​ത്തി​ന്‍റെ​യും ദീ​ർ​ഘ​ദ​ർ​ശ​ന​ത്തി​ന്‍റെ​യും മാ​തൃ​ക​യാ​ണെ​ന്ന് ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി പ​റ​ഞ്ഞു.

ഡാളസ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ തി​രു​മേ​നി​യു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങു​ക​ളെ കൂ​ടു​ത​ൽ അ​നു​ഗ്ര​ഹീ​ത​വും അ​വി​സ്മ​ര​ണീ​യ​വു​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സുവർണ​ജൂ​ബി​ലി സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഇ​ന്ന്

ഡാ​ള​സ്: ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സുവർണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) ഇ​ട​വ​ക​യി​ൽ വ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന​ട​ത്തും.

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​സ്റ്റ് റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന​സ​മ്മേ​ള​ന​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് (DFW) മേ​ഖ​ല​യി​ലെ മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സ​ഭ​യു​ടെ അ​മ്പ​ത് വ​ർ​ഷ​ത്തെ വി​ശ്വാ​സ​യാ​ത്ര സ്വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ പു​തി​യ ച​രി​ത്രം കു​റി​ക്കു​ക​യാ​ണ്.

1973-ൽ ​ഏ​താ​നും കു​ടും​ബ​ങ്ങ​ളു​ടെ ചെ​റി​യ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യാ​യി ആ​രം​ഭി​ച്ച ഈ ​ആ​ത്മീ​യ പ്ര​സ്ഥാ​നം ഇ​ന്ന് അ​ഞ്ച് സ​ജീ​വ ഇ​ട​വ​ക​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ശ​ക്ത​മാ​യ സ​ഭാ​സ​മൂ​ഹ​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ പാ​ര​മ്പ​ര്യം പി​ന്തു​ട​രു​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ, പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ന​വീ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ ബൈ​ബി​ള​ധി​ഷ്ഠി​ത വി​ശ്വാ​സ​വും പൗ​ര​സ്ത്യ ആ​രാ​ധ​നാ​പാ​ര​മ്പ​ര്യ​വും സ​മ​ന്വ​യി​പ്പി​ച്ച സ​ഭ​യാ​ണ്.

കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​ആ​ത്മീ​യ പൈ​തൃ​കം ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മേ​ഖ​ല​യി​ലെ അ​മ്പ​ത് വ​ർ​ഷ​ത്തെ സ​ഭാ​ച​രി​ത്രം.

1973-ൽ ​സെ​ന്‍റ് ലൂ​ക്ക്സ് മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ചി​ൽ ഏ​താ​നും മാ​ർ​ത്തോ​മ്മാ കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ചു​കൂ​ടി വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഡാ​ല​സ് മാ​ർ​ത്തോ​മാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ലും വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് അ​ടി​ത്ത​റ​യാ​യ​ത്.

വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് 1976-ൽ ​മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് ഈ ​കൂ​ട്ടാ​യ്മ​യെ ഔ​ദ്യോ​ഗി​ക ഇ​ട​വ​ക​യാ​യി അം​ഗീ​ക​രി​ച്ചു. തു​ട​ർ​ന്ന് ആ​രാ​ധ​ന​ക​ൾ കൊ​ക്രാ​ൻ മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ചി​ലേ​ക്ക് മാ​റ്റി, സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക്ര​മ​ബ​ദ്ധ​വും വി​പു​ല​വു​മാ​ക്കി.

1980-ക​ളി​ൽ തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗം, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ൾ തേ​ടി നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മേ​ഖ​ല​യി​ലേ​ക്ക് കു​ടി​യേ​റി​യ​തോ​ടെ സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് പു​തി​യ വേ​ഗം ല​ഭി​ച്ചു.

1984 ഡി​സം​ബ​ർ 21ന് ​ഗ്രാ​ൻ​ഡ് പ്ര​യ​റി​യി​ൽ ആ​ദ്യ സ്ഥി​രം ആ​രാ​ധ​നാ​ല​യം സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് ഡാ​ല​സ് മാ​ർ​ത്തോ​മാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി.

വി​ശ്വാ​സി​സ​മൂ​ഹം വി​ക​സി​ച്ച​തോ​ടെ ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ഇ​ട​വ​ക​ക​ൾ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​ന്ന് ഈ ​പ്ര​ദേ​ശ​ത്തെ മാ​ർ​ത്തോ​മാ സ​ഭ​യു​ടെ വ​ള​ർ​ച്ച​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് അ​ഞ്ച് പ്ര​ധാ​ന ഇ​ട​വ​ക​ക​ളാ​ണ്.

ഡാ​ള​​സ് മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ പു​തി​യ ഇ​ട​വ​ക​യാ​യി 1988-ൽ ​സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു. കി​ഴ​ക്ക​ൻ ഡാ​ള​സി​ൽ താ​മ​സി​ച്ചി​രു​ന്ന മാ​ർ​ത്തോ​മ്മ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ഈ ​ഇ​ട​വ​ക ഇ​ന്ന് ശ​ക്ത​മാ​യ ആ​ത്മീ​യ കേ​ന്ദ്ര​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു.

1994-ൽ ​ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ലെ ലൂ​ണ റോ​ഡി​ൽ സ്വ​ന്ത​മാ​യി ദേ​വാ​ല​യം സ്ഥാ​പി​ച്ച​തോ​ടെ ഈ ​ഇ​ട​വ​ക ഡാ​​ളസ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന ആ​രാ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. ഡാ​ളസ് ന​ഗ​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​ത്തി​ൽ ഈ ​ഇ​ട​വ​ക നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു​വ​രു​ന്നു.

ഡാ​ളസ് - ഫോ​ർ​ട്ട് വ​ർ​ത്ത് മേ​ഖ​ല​യി​ലെ വി​ശ്വാ​സി​ക​ളു​ടെ വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന് ആ​ദ്യ ഡാ​ളസ് ഇ​ട​വ​ക​യു​ടെ പാ​ര​മ്പ​ര്യം തു​ട​ർ​ന്നു​കൊ​ണ്ട് ക​രോ​ൾട്ട​ണി​ൽ പു​തി​യ ഇ​ട​വ​ക രൂ​പം​കൊ​ണ്ടു.

ഇ​ന്ന് 1400 വെ​സ്റ്റ് ഫ്രാ​ങ്ക്ഫോ​ർ​ഡ് റോ​ഡി​ലു​ള്ള സ്വ​ന്തം ദേ​വാ​ല​യ​ത്തി​ൽ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും, സ​ൺ​ഡേ സ്കൂ​ൾ, യു​വ​ജ​ന​സ​ഖ്യം, കു​ടും​ബ​ശു​ശ്രൂ​ഷ, ഇ​ട​വ​ക മി​ഷ​ൻ, സം​ഗീ​ത​ശു​ശ്രൂ​ഷ തു​ട​ങ്ങി വി​വി​ധ ആ​ത്മീ​യ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡാ​ളസ് മേ​ഖ​ല​യി​ലെ വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് 2004-ൽ ​റി​ച്ചാ​ർ​ഡ്സ​ണി​ൽ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച് ആ​രം​ഭി​ച്ചു. പി​ന്നീ​ട് പ്ലാ​നോ​യി​ൽ സ്വ​ന്ത​മാ​യി ദേ​വാ​ല​യം നി​ർ​മ്മി​ക്കു​ക​യും 2009-ൽ ​അ​ത് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് ഈ ​ഇ​ട​വ​ക പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

2010-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡാ​ല​സ് മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ക്രോ​സ് വേ ​മാ​ർ​ത്തോ​മാ ച​ർ​ച്ച് രൂ​പം​കൊ​ണ്ട​ത്. യു​വ കു​ടും​ബ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം, ദ്വി​ഭാ​ഷാ ആ​രാ​ധ​ന, സ​ൺ​ഡേ സ്കൂ​ൾ, യു​വ​ജ​ന​സ​ഖ്യം, കു​ടും​ബ​ശു​ശ്രൂ​ഷ, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഈ ​ഇ​ട​വ​ക​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ഇ​ന്ന് ഈ ​അ​ഞ്ച് ഇ​ട​വ​ക​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മാ​ത്ര​മ​ല്ല; പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ആ​രാ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തോ​ടൊ​പ്പം സ​ൺ​ഡേ സ്കൂ​ൾ, യു​വ​ജ​ന​സ​ഖ്യം, സ്ത്രീ​സ​മാ​ജം, കു​ടും​ബ​ശു​ശ്രൂ​ഷ, സം​ഗീ​ത​ശു​ശ്രൂ​ഷ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ എ​ല്ലാ ത​ല​മു​റ​ക​ളെ​യും സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ ന​ട​ത്തി​വ​രു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക - ​യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഇ​ട​വ​ക​ക​ൾ സ​ഭ​യു​ടെ ആ​പ്ത​വാ​ക്യ​മാ​യ “Lighted to Lighten” ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​ക്കൊ​ണ്ട് വി​ശ്വാ​സ​ത്തി​ലും സാ​ക്ഷ്യ​ത്തി​ലും സേ​വ​ന​ത്തി​ലും മു​ന്നേ​റു​ക​യാ​ണ്.

1973-ൽ ​തെ​ളി​യി​ച്ച വി​ശ്വാ​സ​ത്തിന്‍റെ ചെ​റി​യ ദീ​പം ഇ​ന്ന് അ​ഞ്ച് സ​ജീ​വ ഇ​ട​വ​ക​ക​ളി​ലൂ​ടെ ഡാ​ള​സ്–​ഫോ​ർ​ട്ട് വ​ർ​ത്ത് മേ​ഖ​ല​യി​ലാ​കെ പ്ര​കാ​ശം പ​ര​ത്തു​ക​യാ​ണ്.

ക​രോൾട​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോമ്മാ ച​ർ​ച്ച്, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച്, ക്രോ​സ് വേ ​മാ​ർ​ത്തോ​മാ ച​ർ​ച്ച് എ​ന്നീ അ​ഞ്ച് ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത ശു​ശ്രൂ​ഷ​യാ​ണ് ഈ ​അ​മ്പ​ത് വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

സുവർണജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഭൂ​ത​കാ​ല​ത്തെ അ​നു​സ്മ​രി​ക്കു​ന്ന ച​ട​ങ്ങ് മാ​ത്ര​മ​ല്ല; ദൈ​വ​ത്തിന്‍റെ വ​ഴി​ന​ട​ത്ത​ലി​നു​ള്ള ന​ന്ദി​പ്ര​ക​ട​ന​വും, സ​ഭ​യു​ടെ പൈ​തൃ​കം അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റാ​നു​ള്ള പു​തി​യ പ്ര​തി​ജ്ഞ​യു​മാ​ണ്.

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളു​ടെ വി​ശ്വാ​സ​വും സേ​വ​ന​വും സാ​ക്ഷ്യ​വ​ഹി​ച്ച ഡാള​സ്–​ഫോ​ർ​ട്ട് വ​ർ​ത്ത് മാ​ർ​ത്തോ​മാ സ​മൂ​ഹം വ​രും​കാ​ല​ത്തും അ​തേ ആ​ത്മീ​യ ഊ​ർ​ജ​ത്തോ​ടെ മു​ന്നേ​റു​മെ​ന്ന പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് ഈ ​സുവ​ർ​ണജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്.

NRI

ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ച് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യം

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ന്‍റെ 38-ാമ​ത് ഇ​ട​വ​ക ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.

വി​കാ​രി റ​വ. റെ​ജി​ൻ രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ജോ​ർ​ജി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഇ​ട​വ​ക​യു​ടെ പൂ​ർ​വ ഭാ​ര​വാ​ഹി​ക​ളു​ടെ സേ​വ​ന​ങ്ങ​ളെ സ്മ​രി​ക്കു​ക​യും ശോ​ഭ​ന​മാ​യ ഭാ​വി ആ​ശം​സി​ച്ചു​കൊ​ണ്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​രെ​യും വി​കാ​രി സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ വേ​ദ​പ​ണ്ഡി​ത​നാ​യ റ​വ. തോ​മ​സ് മാ​ത്യു ആ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ൻ. ഇ​ട​വ​ക​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ച അ​ദ്ദേ​ഹം, പ​ഴ​യ​നി​യ​മ​ത്തി​ലെ കൂ​ടാ​ര​വാ​സ​വും ദൈ​വാ​ല​യ നി​ർ​മാ​ണ​വും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് സ​ന്ദേ​ശം ന​ൽ​കി.

 

NRI

ഡാ​ള​സി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി മാ​ർ​ത്തോ​മ്മാ സ​ഭ; മൂ​ന്ന് ദി​ന ആ​ത്മീ​യ സം​ഗ​മം 31 മു​ത​ൽ

ടെ​ക്സ​സ്: ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ലെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ല​സ് സ്ഥാ​പി​ത​മാ​യി​ട്ട് 50 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷം ഈ ​മാ​സം 31 മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ വി​വി​ധ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളോ​ടും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളോ​ടും കൂ​ടി ന​ട​ക്കും.

"Sojourners with Christ - Faith, Hope, Mission' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളും വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യും ന​ട​ത്തും.

ജൂ​ലൈ 31 - വൈ​കു​ന്നേ​രം ആ​റി​ന് Revival Night യു​വ​ജ​ന വി​ഭാ​ഗ​ങ്ങ​ളാ​യ YFF-ന്‍റെ​യും YF-ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ആ​ത്മീ​യ ന​വീ​ക​ര​ണ സ​മ്മേ​ള​നം.

ഓ​ഗ​സ്റ്റ് ഒ​ന്ന് - വൈ​കു​ന്നേ​രം 5.30 പ​ബ്ലി​ക് മീ​റ്റിം​ഗ് വി​ശ്വാ​സി​ക​ളു​ടെ​യും അ​തി​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​തു​സ​മ്മേ​ള​നം.

ഓ​ഗ​സ്റ്റ് ര​ണ്ട് - രാ​വി​ലെ 8.30 Holy Communion & Parish Day വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തോ​ടും കൂ​ടി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ഹി​സ് ഗ്രേ​സ് ദി ​മോ​സ്റ്റ് റ​വ. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ട്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

1976-ൽ ​ആ​രം​ഭി​ച്ച ഇ​ട​വ​ക​യു​ടെ 50 വ​ർ​ഷ​ത്തെ വി​ശ്വാ​സ​സാ​ക്ഷ്യ​ത്തി​നും ദൈ​വ​വി​ശ്വ​സ്ത​ത​യ്ക്കും ന​ന്ദി അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​സ​മേ​തം പ​ങ്കു​ചേ​രാ​ൻ അ​റി​യി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ക​ൺ​വ​ൻ​ഷ​ന് ഗം​ഭീ​ര തു​ട​ക്കം

 

ഡാ​ള​സ്: വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും പു​തി​യ അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് വി​ശ്വാ​സി​ക​ളെ ന​യി​ച്ചു​കൊ​ണ്ട് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 2026-ലെ ​വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്ക​മാ​യി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​റെ​ജി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ച​ട​ങ്ങു​ക​ൾ​ക്ക് തി​രി​തെ​ളി​ഞ്ഞ​ത്. വേ​ദ​പ​ണ്ഡി​ത​നും മി​ക​ച്ച ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നു​മാ​യ റ​വ.​ഫാ. റോ​ബി​ൻ വ​ർ​ഗീ​സ് ഒ​ന്നാം ദി​ന​ത്തി​ൽ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.

മ​നു​ഷ്യ​ജീ​വി​ത​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ക​ർ​ക്കു​ന്ന​ത് ദാ​രി​ദ്ര്യ​മോ രോ​ഗ​മോ അ​ല്ല, മ​റി​ച്ച് നി​രാ​ശ​യാ​ണ്. ലോ​കം ന​ൽ​കു​ന്ന തു​രു​ത്തി​ക​ൾ ഒ​രു​നാ​ൾ ശൂ​ന്യ​മാ​യേ​ക്കാം. എ​ന്നാ​ൽ ഞാ​ൻ നി​ന്‍റെ തു​രു​ത്തി ശൂ​ന്യ​മാ​കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല എ​ന്ന് അ​രു​ളി​ച്ചെ​യ്യു​ന്ന ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ക​ണ്ണീ​രി​നെ​യും വേ​ദ​ന​ക​ളെ​യും പ്ര​ത്യാ​ശ​യാ​ക്കി മാ​റ്റു​മെ​ന്ന് റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ, രാ​ജ​ൻ കു​ഞ്ഞു​ചി​റ​യി​ൽ, കെ. ​എ​സ്. മാ​ത്യു, ആ​നി ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ രാ​ജു ചാ​ക്കോ, ജി​പ്സ​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രാ​രം​ഭ ദി​ന യോ​ഗ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വ​രും​ദി​ന​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ:

ശ​നി​യാ​ഴ്ച: വൈ​കു​ന്നേ​രം 6:30ന് ​ക​ൺ​വെ​ൻ​ഷ​ൻ യോ​ഗം ആ​രം​ഭി​ക്കും. റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

ഞാ​യ​റാ​ഴ്ച: രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വി​പു​ല​മാ​യ പാ​രി​ഷ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും.

എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​റെ​ജി​നും സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ​യും അ​റി​യി​ച്ചു.

NRI

ഡാ​ള​സ് സെ​ന്‍റ് ​പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക 2026 വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​ജി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ട് കൂ​ടി തു​ട​ക്കം കു​റി​ക്കും.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മി​ക​ച്ച ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗീ​ക​നും വേ​ദ പ​ണ്ഡി​ത​നു​മാ​യ റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് ആ​യി​രി​ക്കും ബൈ​ബി​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാത്രി ഏഴിനും ശ​നി​യാ​ഴ്ച വൈകുന്നേരം 6.30നും ​യോ​ഗം ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. റെ​ജി​ൻ, സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്രാ​ർഥ​നാ​പൂ​ർ​വം സം​ബ​ന്ധി​ക്ക​ണ​മെ​ന്നും അ​റി​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷം, വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​കൊ​ള്ളി​ച്ചു കൊ​ണ്ട് പാ​രി​ഷ് ഡേ ​സെ​ലി​ബ്രേ​ഷ​നും ന​ട​ത്ത​പ്പെ​ടും.

NRI

ചെ​റി​യാ​ൻ ഫി​ലി​പ്പോ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സി​ലെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പോ​സ് (87) അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട പെ​രു​മ്പെ​ട്ടി ചി​റ​ത്ത​ല​ക്ക​ൽ ഹൗ​സ് പ​ന​ങ്ങാ​വി​ള സ്വ​ദേ​ശി​യാ​ണ് പ​രേ​ത​ൻ.

ചെ​റി​യാ​ൻ ഏ​ലി​യാ​സ് - റാ​ഹേ​ല​മ്മ ചെ​റി​യാ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഡാ​ള​സി​ലെ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്ന അ​ദ്ദേ​ഹം സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ലും ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചു.

ഭാ​ര്യ: അ​ന്ന ഫി​ലി​പ്പോ​സ്. സം​സ്കാ​ര ശു​ശ്രൂ​ഷ ജൂ​ലൈ 31ന് രാ​വി​ലെ ഒമ്പത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്ന് വ​രെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.​തു​ട​ർ​ന്ന് റോ​ളിംഗ് ഓ​ക്സ്‌ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

NRI

ഡാ​ള​സ് സി​റ്റി-​വൈ​ഡ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഗ​സ്റ്റ് 21 മു​ത​ൽ

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ വാ​ർ​ഷി​ക കോ​ൺ​ഫ​റ​ൻ​സ് ഓ​ഗ​സ്റ്റ് 21 മു​ത​ൽ 23 വ​രെ മെ​സ്കീ​റ്റി​ലു​ള്ള ഷാ​രോ​ൺ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ ന​ട​ക്കും. ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ നാ​ല്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പ്ര​മു​ഖ പ്ര​ഭാ​ഷ​ക​രാ​യ പാ​സ്റ്റ​ർ അ​നീ​ഷ് കൊ​ല്ലം, റ​വ. ഡ​സ്റ്റി സ്മോ​ൾ, ഡോ. ​സൂ​സ​ൻ തോ​മ​സ് (ബ​ഹ്റി​ൻ) എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. ഓ​ഗ​സ്റ്റ് 21 വൈ​കു​ന്നേ​രം ആ​റി​ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ടെ കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്ക​മാ​കും.

22ന് ​രാ​വി​ലെ പ​ത്തി​ന് ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ നാ​ല്പ​താം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ​ഹോ​ദ​ര​ന്മാ​ർ​ക്കാ​യി പ്ര​ത്യേ​ക സ​മ്മേ​ള​ന​വും അ​തേ സ​മ​യം ത​ന്നെ സ​ഹോ​ദ​രി​മാ​ർ​ക്കാ​യി പ്ര​ത്യേ​ക സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വൈ​കു​ന്നേ​രം ആ​റി​ന് മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​ക ആ​ത്മീ​യ യോ​ഗ​ങ്ങ​ൾ ന​ട​ക്കും. ഓ​ഗ​സ്റ്റ് 23ന് ​രാ​വി​ലെ ഒ​മ്പ​തി​ന് സം​യു​ക്ത ആ​രാ​ധ​ന ആ​രം​ഭി​ക്കും. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​ക ആ​രാ​ധ​നാ യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് (214) 223-1194, (214) 334-6962, (469) 363-5109 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കൂ​ടാ​തെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.dallascitywide.org സ​ന്ദ​ർ​ശി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാം.

ഈ ​അ​നു​ഗ്ര​ഹീ​ത ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ബ്രി​ജ​ത് ഫി​ലി​പ്പ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബ്രി​ജി​ൽ ഫി​ലി​പ്പ് മാ​ത്യു (45) അ​ന്ത​രി​ച്ചു.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോം 13005 Greenville Avenue, Dallas, TX 75243-​ൽ ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​അ​തേ സ്ഥ​ല​മാ​യ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് റെ​സ്റ്റ്ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ സം​സ്കാ​രം ന​ട​ത്ത​പ്പെ​ടും.

സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കാ​ൽ​വ​റി പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ ​അ​നു​ശോ​ച​ന സ​മ്മേ​ള​ന​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ബ്രി​ജി​ൽ ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് മ​ല​യാ​ളി സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു.

NRI

ഡാ​ള​സി​ൽ രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി ടൂ​ർ​ണ​മെ​ന്‍റ്; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ഡാ​ള​സ്: ഡാ​ള​സി​ലെ ക്രി​സ്റ്റ് ദ ​കിം​ഗ് ക്നാ​നാ​യ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും നി​ര​വ​ധി ടീ​മു​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​ക​ളും വ​ൻ​തു​ക​യു​ടെ കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ക്കും. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കൊ​പ്പം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി പ്ര​വാ​സി ചീ​ട്ടു​ക​ളി പ്രേ​മി​ക​ളും ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

1999-ൽ ​ഡെ​ട്രോ​യി​റ്റി​ൽ ആ​രം​ഭി​ച്ച രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക-​സൗ​ഹൃ​ദ വേ​ദി​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്.

വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ക, ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ബു​ദ്ധി​ശ​ക്തി​യും മാ​ന​സി​ക ഏ​കാ​ഗ്ര​ത​യും വ​ള​ർ​ത്തു​ക, സൗ​ഹൃ​ദം പു​തു​ക്കു​ക​യും ആ​ശ​യ​വി​നി​മ​യ​ത്തി​ന് വേ​ദി​യൊ​രു​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ടൂ​ർ​ണ​മെന്‍റിന്‍റെ ​പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ദേ​ശീ​യ, സാ​ങ്കേ​തി​ക, പ്രാ​ദേ​ശി​ക കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ www.56international.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും ല​ഭ്യ​മാ​ണ്.

NRI

കെ​ഇ​സി​എ​ഫ് സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വ​ൻ​ഷ​ൻ ഡാ​ള​സി​ൽ ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ൽ

ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ (കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 29-ാമ​ത് യു​ണൈ​റ്റ​ഡ് ഗോ​സ്പ​ൽ ക​ൺ​വെ​ൻ​ഷ​ൻ (സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വ​ൻ​ഷ​ൻ) ഓഗ​സ്റ്റ് 7, 8, 9 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഇ​ർ​വിം​ഗി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചാ​ണ് (1627 E. Shady Grove Rd. Irving, TX 75060) ഇ​ത്ത​വ​ണ​ത്തെ ക​ൺ​വൻ​ഷ​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആറ് മു​ത​ൽ ഒമ്പത് വ​രെ ന​ട​ക്കു​ന്ന ക​ൺ​വൻ​ഷ​നി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​അ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത വ​ച​ന​ശു​ശ്രൂ​ഷ ന​യി​ക്കും.

ലൂ​ക്കോ​സ് 15-ാം അ​ധ്യാ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള "Loss & Redemption' (ന​ഷ്ട​വും വീ​ണ്ടെ​ടു​പ്പും) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ചി​ന്താ​വി​ഷ​യം.

ഡാ​ള​സ് ഫോ​ർ​ട്ട്‌വർ​ത്ത് ഏ​രി​യ​യി​ലെ 20 ഓ​ളം വ​രു​ന്ന വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ​ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ൺവ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ ജോ​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെഇസിഎ​ഫ് ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

പ്ര​സി​ഡന്‍റ്: വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ-​എ​പ്പി​സ്കോ​പ്പ, വൈ​സ് പ്ര​സി​ഡ​ന്‍റ്: റ​വ. ഫാ. ​ബേ​സി​ൽ അ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ: അ​ല​ക്സ് പ​ള്ളി​വ​തു​ക്ക​ൽ, ജോ​ൺ തോ​മ​സ്, ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു, റ​വ.ഫാ. ​എ​ബ്ര​ഹാം വി. ​സാം​സ​ൺ, റ​വ.ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, റ​വ.ഫാ. ​ബൈ​ജു ഈ​പ്പ​ൻ, റ​വ.ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, റ​വ.ഫാ. ​പോ​ൾ സി. ​തോ​റ്റ​ക്കാ​ട്ട് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ശു​ശ്രൂ​ഷ​ക​ൾ റെ​ഡ് സ്റ്റു​ഡി​യോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ വ​ഴി ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡാ​ള​സി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഈ ​അ​നു​ഗ്ര​ഹീ​ത ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

NRI

ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തോ​മാ​ശ്ലീ​ഹാ തി​രു​നാ​ൾ; മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യ​കാ​ർ​മി​ക​ൻ

ഡാ​ള​സ്: ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ​ത്തെ സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​മാ​യ ഡാ​ളസ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കാ​ൻ വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സം​വാ​ദ ഡി​കാ​സ്റ്റ​റി​യു​ടെ പ്രി​ഫെ​ക്ട് ക​ർ​ദിനാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് എ​ത്തി.

ക​ർ​ദിനാ​ളി​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​ട​വ​ക​യ്ക്കും പ്ര​വാ​സി സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും ച​രി​ത്ര​പ്ര​ധാ​ന​മാ​യ നി​മി​ഷ​മാ​യി. ഡാ​ളസ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ക​ർ​ദി​നാ​ളി​നെ സ​ഭാ​വി​ശ്വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യ ജ​നാ​വ​ലി ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്രി​സ്റ്റി​ൻ പു​തി​യ​കു​ന്നേ​ൽ പൂ​ച്ചെ​ണ്ട് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റു. തു​ട​ർ​ന്ന് ഡാള​സ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക​ർ​ദി​നാ​ളി​ന് ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കി.

 

NRI

നൈ​ന​യു​ടെ ദ്വി​വാ​ർ​ഷി​ക സ​മ്മേ​ള​നം ഡാ​ള​സി​ൽ

ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (IANANT) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ദ്വി​വാ​ർ​ഷി​ക സ​മ്മേ​ള​നം 2026, ഒ​ക്ടോ​ബ​ർ ഒന്ന് മു​ത​ൽ മൂന്ന് വ​രെ ഫോ​ർ പോ​യിന്‍റ് ബൈ ​ഷെ​റാ​ട്ട​ൺ, DFW എ​യ​ർ​പോ​ർ​ട്ട് നോ​ർ​ത്ത്, കോ​പ്പേ​ൽ ടെസ​സി​ൽ വെ​ച്ചു ന​ട​ത്തു​ന്നു.

ന​ഴ്‌​സിം​ഗി​ന്‍റെ ശ​ക്തി: മി​ക​വ്, പ്ര​തി​രോ​ധ​ശേ​ഷി, ന​വീ​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ഭാ​വി​യെ ന​യി​ക്കു​ക എ​ന്ന​ത് ഒ​രു പ്ര​മേ​യ​മാ​യി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. കൂ​ടാ​തെ ഇ​ന്‍റ​റാ​ക്ടീ​വ് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും നൈ​പു​ണ്യ വി​ക​സ​ന സെ​ഷ​നു​ക​ളും ക്ര​മീ​ക​രി​ച്ചു​ണ്ട്.

ആ​തു​ര സേ​വ​ന രം​ഗ​ത്തെ സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ ഈ ​ദേ​ശീ​യ പ​രി​പാ​ടി 200 ല​ധി​കം ന​ഴ്‌​സു​മാ​രെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ നേ​താ​ക്ക​ളെ​യും ഒ​രു​മി​ക്കു​ന്ന​താ​യി​രി​ക്കും.

ക്ലി​നീ​ഷ്യ​ൻ​മാ​ർ, അ​ഡ്വാ​ൻ​സ്ഡ് പ്രാ​ക്ടീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, നൂ​ത​നാ​ശ​യ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യി​ലും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പ്ര​ഗ്ത​ഭ​ർ ഈ ​നാ​ഴി​ക​ക്ക​ല്ലാ​യ ദേ​ശീ​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് നൈ​നന്‍റെ​യും ഐ​ന​ന്‍റയും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നി​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്വ​ത്തി​നു​വേ​ണ്ടി രജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു.

 

NRI

ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ​സ് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഡാ​ള​സി​ൽ ന​ട​ന്നു

ഡാ​ള​സ്: ത​ല​ശേരി ആ​ൽ​ഫ സെ​ന്‍റ​ർ ഫോ​ർ റി​ലീ​ജി​യ​സ് സ​യ​ൻ​സി​ന്‍റെ (ടെ​ലി-​ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ​സ് യു​എ​സ്എ) വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ടെ​ക്സ​സി​ലെ ഡാ​ള​സി​ൽ ന​ട​ന്നു.

ത​ല​ശേരി​യി​ലെ ടെ​ലി-​ആ​ൽ​ഫ സെ​ന്‍റ​ർ ഫോ​ർ റി​ലീ​ജി​യ​സ് സ​യ​ൻ​സ​സി​ന്‍റെ കീ​ഴി​ൽ മാ​സ്റ്റ​ർ ഓ​ഫ് തി​യോ​ള​ജി (M.Th.), ബാ​ച്ചി​ല​ർ ഓ​ഫ് തി​യോ​ള​ജി (B.Th.) പ്രോ​ഗ്രാ​മു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങ് ടെ​ക്സ​സി​ലെ ഡാ​ള​സി​ലു​ള്ള കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോമ​ല​ബാ​ർ പ​ള്ളി​യി​ലാ​ണ് ന​ട​ന്ന​ത്.

അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ബി​രു​ദ​ധാ​രി​ക​ൾ അ​വ​രു​ടെ അ​ക്കാ​ദ​മി​ക്, ആ​ത്മീ​യ നേ​ട്ട​ങ്ങ​ളു​ടെ ഗം​ഭീ​ര​വും സ​ന്തോ​ഷ​ക​ര​വു​മാ​യ ആ​ഘോ​ഷ​ത്തി​ൽ ബി​രു​ദ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ഒ​ത്തു​കൂ​ടി.

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ടെ​ലി-​ആ​ൽ​ഫ സെന്‍റ​റി​ന്‍റെ മു​ൻ ചാ​ൻ​സ​ല​ർ ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ സേ​വ്യ​ർ, കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വ​വും വ​ഹി​ച്ചു.

അ​റി​വ്, വി​ശ്വാ​സം, സേ​വ​നം എ​ന്നി​വ​യി​ലൂ​ടെ ക്രി​സ്തു​വി​ന്‍റെ പ്ര​കാ​ശം പ​ക​രു​വാ​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തീ​ക​മാ​യി ബി​രു​ദ​ധാ​രി​ക​ൾ മെ​ഴു​കു​തി​രി​ക​ൾ വ​ഹി​ച്ചു​കൊ​ണ്ട് പ്രാ​ർ​ഥ​നാ​പൂ​ർ​വം ഘോ​ഷ​യാ​ത്ര​യാ​യി പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ചു.

സു​വി​ശേ​ഷ ശു​ശ്രൂ​ഷ​യി​ൽ യേ​ശു​ക്രി​സ്തു​വി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് അ​ധി​കാ​ര​ത്തോ​ടെ പ​ഠി​പ്പി​ക്കാ​നും സ​ത്യ​ത്തെ പ്ര​ഖ്യാ​പി​ക്കാ​നും യേ​ശു ന​ൽ​കി​യ പ്ര​ബോ​ധ​ന​ങ്ങ​ളി​ലൂ​ടെ ജീ​വി​ത​ങ്ങ​ളെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്താ​നും മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ബി​രു​ദ​ധാ​രി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

വ്യ​ക്തി​പ​ര​വും ശു​ശ്രൂ​ഷാ​പ​ര​വു​മാ​യ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സം, അ​റി​വ്, സേ​വ​നം എ​ന്നി​വ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് സു​വി​ശേ​ഷ​ത്തി​ന്റെ ആ​ധി​കാ​രി​ക സാ​ക്ഷി​ക​ളാ​കാ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ല​ഘു​ഭ​ക്ഷ​ണ​ത്തി​നും ശേ​ഷം, ബി​രു​ദ​ധാ​രി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യ അ​ക്കാ​ദ​മി​ക് ഘോ​ഷ​യാ​ത്ര​യാ​യി പാ​രി​ഷ് ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഗ്രേ​സ്ലി​ൻ മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക ബി​രു​ദ​ദാ​ന ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.

മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ശ്രീ​മ​തി ക്രി​സ്റ്റീ​ന പ​രി​പാ​ടി​ക​ൾ​ക്ക് സ​മ​ർ​ത്ഥ​മാ​യി നേ​തൃ​ത്വം ന​ൽ​കി. ബാ​ച്ചി​ല​ർ ബി​രു​ദ​ധാ​രി​ക​ളി​ൽ ഒ​രാ​ളാ​യ എ​ലി​സ​ബ​ത്ത് ബോ​സ് ക​ള​മ്പ​ന​യി​ൽ സ്വാ​ഗ​ത​വും ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ അ​ധ്യ​ക്ഷ​പ്ര​സം​ഗ​വും ന​ട​ത്തി. തു​ട​ർ​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ൾ വി​ള​ക്ക് കൊ​ളു​ത്തി ച​ട​ങ്ങ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി​യ ആ​ർ​ച്ച് ബി​ഷ​പ്പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, "നി​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യാ​ശ​യെ​പ്പ​റ്റി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​വ​രോ​ടും മ​റു​പ​ടി പ​റ​യാ​ൻ സ​ദാ സ​ന്ന​ദ്ധ​രാ​യി​രി​ക്കു​വി​ൻ' (1 പ​ത്രോ​സ് 3:15) എ​ന്ന തി​രു​വ​ച​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു.

പ​ഠ​ന​ത്തി​ലൂ​ടെ നേ​ടി​യ ദൈ​വ​ശാ​സ്ത്ര ബോ​ധ്യ​ങ്ങ​ൾ വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഭ​യ്ക്കാ​യി പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ നേ​താ​ക്ക​ളാ​കു​ന്ന​തി​നും വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ത് കേ​വ​ലം മ​റ്റൊ​രു വി​ദ്യാ​ഭ്യാ​സ അ​നു​ഭ​വ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​തെ ക്രി​സ്തു​വു​മാ​യി ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തി​നും സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും കൂ​ടു​ത​ൽ സേ​വി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യ്ക്കും പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​കാ​ൻ ബി​രു​ദ​ധാ​രി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഭ​യ്ക്ക് കൂ​ടു​ത​ൽ അ​ല്മാ​യ പ്രേ​ക്ഷി​ത​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഊ​ന്നി​പ്പ​റ​ഞ്ഞു.

സൗ​മ്യ​ത​യോ​ടും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടും കൂ​ടി സ്വ​ത്വ​ബോ​ധ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നും സു​വി​ശേ​ഷ​ത്തി​ന്‍റെ പ്ര​കാ​ശം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ചാ​ൻ​സ​ല​റാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ബി​രു​ദ​ധാ​രി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും, ആ​ശം​സ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും അ​റി​യി​ക്കു​ക​യും ചെ​യ്തു.

പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​ടെ ക​ഠി​നാ​ധ്വാ​നം, സ്ഥി​രോ​ത്സാ​ഹം, ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് സി​സ്റ്റ​ർ ഡോ. ​റോ​സ്‌​ലെ​റ്റ് വ​ള്ളി​പ​റ​മ്പി​ൽ ന​ട​ത്തി​യ ബി​രു​ദ​ദാ​ന പ്ര​സം​ഗ​ത്തി​നു ശേ​ഷം, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചു.

സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഡെ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ഞ്ച് സ​ന്യ​സ്ത​ർ ഉ​ൾ​പ്പെ​ടെ ആ​കെ 29 ബി​രു​ദ​ധാ​രി​ക​ൾ ബി​രു​ദം നേ​ടി. ഓ​രോ ബാ​ച്ചി​ലെ​യും ഒ​ന്നാം റാ​ങ്ക് ജേ​താ​ക്ക​ളാ​യ ജ​ഗ​ൻ മാ​നു​വ​ൽ (മാ​സ്റ്റേ​ഴ്സ് 2022-2024), എ​ലി​സ​ബ​ത്ത് ബോ​സ് ക​ള​മ്പ​ന​യി​ൽ (ബാ​ച്ചി​ലേ​ഴ്സ് 2022-2025), സ്മി​ത​മോ​ൾ തോ​മ​സ് (ബാ​ച്ചി​ലേ​ഴ്സ് 2023-2025) എ​ന്നി​വ​രു​ടെ അ​ക്കാ​ദ​മി​ക് മി​ക​വി​നെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ യു​എ​സ്എ-​യി​ലെ 2022-2025 ബാ​ച്ചു​ക​ളു​ടെ കോ​ഓർ​ഡി​നേ​റ്റ​ർ ശ്രീ​മ​തി ജെ. ​ടി. ജ​സീ​ന്ത​യെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട്, വി​ദ്യാ​ർ​ത്ഥി​ക​ളെ പ​ഠ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ജ​സീ​ന്ത പ്ര​ക​ടി​പ്പി​ച്ച സ​മ​ർ​പ്പ​ണ​ത്തി​നും പ്ര​തി​ബ​ദ്ധ​ത​യ്ക്കും പ്ര​ത്യേ​ക അ​വാ​ർ​ഡ് ന​ൽ​കി.

ബി​രു​ദ​ദാ​ന​ത്തെ തു​ട​ർ​ന്ന് സി​സ്റ്റ​ർ ഡോ. ​റോ​സ്‌​ലെ​റ്റ് ചൊ​ല്ലി​ക്കൊ​ടു​ത്ത കോ​ൺ​വൊ​ക്കേ​ഷ​ൻ പ്ര​തി​ജ്ഞ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ൾ, ശു​ശ്രൂ​ഷ, ആ​ജീ​വ​നാ​ന്ത പ​ഠ​നം എ​ന്നി​വ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പി​ച്ചു കൊ​ണ്ട് ബി​രു​ദ​ധാ​രി​ക​ൾ ഏ​റ്റു​ചൊ​ല്ലി.

സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഡെ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ലി​സ് ഗ്രേ​സ് എ​സ്.​ഡി, ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ എ​പ്പാ​ർ​ക്കി​യ​ൽ ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ സേ​വ്യ​ർ, യു​എ​സ്എ​യി​ലെ 2022-2025 ബാ​ച്ചു​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​റും ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് മു​ൻ M.Th. ബി​രു​ദ​ധാ​രി​യു​മാ​യ ജെ. ​ടി. ജ​സീ​ന്ത എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ബി​രു​ദ​ധാ​രി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്, ലീ​ല മ​റ്റ​ത്തി​ൽ, ​റോ​യ് മാ​ത്യു, സ്മി​ത​മോ​ൾ തോ​മ​സ്, ​മാ​ത്യു കു​ര്യ​ൻ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ യാ​ത്ര​യെ​യും ദൈ​വ​ശാ​സ്ത്ര രൂ​പീ​ക​ര​ണം ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ച്ചു​കൊ​ണ്ട് ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും നി​റ​ഞ്ഞ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

 

NRI

മി​ഷ​ൻ സം​ഗ​മം ഡാ​ള​സി​ൽ സ​മാ​പി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "മി​ഷ​ൻ സം​ഗ​മം-2026' ഗാ​ർ​ല​ൻ​ഡി​ലെ കം​ഫ​ർ​ട്ട് ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ചി​ൽ വ​ച്ച് വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ളും പാ​സ്റ്റേ​ഴ്സും പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി, നി​ല​വി​ൽ ഡാ​ള​സ് പ​ട്ട​ണ​ത്തി​ൽ താ​മ​സി​ച്ചു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

വി​വി​ധ സു​വി​ശേ​ഷീ​ക​ര​ണ മേ​ഖ​ല​ക​ളി​ൽ, ലോ​ക​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 20-ഓ​ളം മി​നി​സ്ട്രി ലീ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

 

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​മേ​രി​ക്ക വ​ടം​വ​ലി ഗം​ഭീ​ര​മാ​യി

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി സീ​സ​ൺ ത്രീ ​മ​ത്സ​ര​ത്തി​ൽ "ന്യൂ​യോ​ർ​ക്ക് കിം​ഗ്സ്', "ഹൂ​സ് സ്റ്റ​ൺ ബ്ര​ദേ​ർ​സ്' ഓ​റ​ഞ്ചി​നെ തോ​ല്പി​ച്ച് വി​ജ​യി​ക​ളാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ന്യൂ​യോ​ർ​ക്ക് കിം​ഗ്സ് ത​ന്നെ​യാ​യി​രു​ന്നു ജേ​താ​ക്ക​ൾ. റോ​സ് ഹി​ൽ സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് മൈ​താ​നി​യി​ൽ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച പ​ന്ത​ലി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ത്ത്‌ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്‌.

"ഹൂ​സ്റ്റ​ൺ ബ്ര​ദേ​ർ​സ് ബ്ലൂ' ​മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. "ഷി​ക്കാ​ഗോ അ​രീ​ക​ര അ​ച്ചാ​യ​ൻ​സ് ' നാ​ലാം സ്ഥാ​ന​വും നേ​ടി. വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​ൻ കു​ടും​ബ​സ​മേ​തം അ​ബാ​ല വൃ​ദ്ധ ജ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നു.

 

NRI

മി​ഷ​ൻ സം​ഗ​മം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "മി​ഷ​ൻ സം​ഗ​മം-2026' ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ ഗാ​ർ​ല​ന്റി​ലെ കം​ഫ​ർ​ട്ട് ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ചി​ൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) ന​ട​ക്കും.

അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി, നി​ല​വി​ൽ ഡാ​ള​സ് പ​ട്ട​ണ​ത്തി​ൽ താ​മ​സി​ച്ചു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് മി​ഷ​ൻ സം​ഗ​മ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ദീ​ർ​ഘ​കാ​ല​മാ​യി വ​ട​ക്കേ ഇ​ന്ത്യ​യി​ൽ മി​ഷ​ന​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന "മ​സീ​ഹ് മ​ണ്ഡ​ലി' സ​ഭ​യു​ടെ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ സ​ജി മാ​ത്യു സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സ​മീ​പ​കാ​ല സ​ർ​വേ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, സ​ഭാ​സ്ഥാ​പ​നം, ചാ​രി​റ്റി, വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സു​വി​ശേ​ഷീ​ക​ര​ണ മേ​ഖ​ല​ക​ളി​ലാ​യി നൂ​റി​ല​ധി​കം വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ ഡാ​ള​സി​ൽ നി​ന്ന് ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​യും അ​വ​രു​ടെ ശു​ശ്രൂ​ഷ​ക​ളെ​യും മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഈ ​സ​മ്മേ​ള​നം വേ​ദി​യൊ​രു​ക്കും.

ഈ ​മി​ഷ​ൻ പ​രി​പാ​ടി​യി​ൽ ഏ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ങ്കി​ലും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ഡാ​ള​സി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് www.Dallascitywide.org എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക: തോ​മ​സ് മു​ല്ല​യ്ക്ക​ൽ (ചെ​യ​ർ​മാ​ൻ): (214) 223-1194, എ​സ്. പി. ​ജെ​യിം​സ് (സെ​ക്ര​ട്ട​റി): (214) 334-6962.

NRI

പി. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ വേ​ർ​പാ​ടി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

ഡാ​ള​സ്:​ മ​ല​യാ​ള സാ​ഹി​ത്യ​ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്‌ട​മാ​ണ് പ​ത്മ​ശ്രീ പി. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ വേ​ർ​പാ​ടെ​ന്ന് എഎംഡ​ബ്ല്യുഎ ​പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി.

സാ​മൂ​ഹി​ക​വും രാ​ഷ്‌‌ട്രീ​യ​വു​മാ​യ തി​ന്മ​ക​ൾ​ക്കെ​തി​രേ എ​ഴു​തി കൂ​ട്ടി​യ ധ്വ​നി കാ​വ്യ​ങ്ങ​ളാ​യി​രു​ന്നു പ​രേ​ത​ൻ ര​ചി​ച്ച ക​വി​ത​ക​ളി​ൽ ഏ​റെ​യും. മ​ല​യാ​ള ഭാ​ഷ​യു​ടെ ഗാം​ഭീ​ര്യ​വും പു​തു​മ​യും ചേ​ർ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​നാ​ശൈ​ലി മ​ല​യാ​ള ക​വി​ത​യ്ക്ക് വേ​റി​ട്ടൊ​രു ഭാ​വം ന​ൽ​കി.

മ​ല​യാ​ള ഭാ​ഷാ സ്നേ​ഹി​ക​ളു​ടെ മ​ന​സുക​ളി​ൽ എ​ന്നെ​ന്നും പ്ര​തി​ഫ​ലി​ച്ചു കൊ​ണ്ടി​രി​ക്കു​മെ​ന്നും പ​രേ​ത​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ളുടെയും ബ​ന്ധുകളുടെ​യും ദു8​ഖത്തിൽ പങ്കുചേരുന്നതായും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അറിയിച്ചു.

NRI

ഗാ​ർ​ല​ൻഡ് പ​ള്ളി പെ​രു​ന്നാ​ൾ 26 മു​ത​ൽ

ഡാ​ള​സ്: യേ​ശു​ക്രി​സ്തു​വി​ന്‍റെ പ​ന്ത്ര​ണ്ട് ശി​ഷ്യ​ന്മാ​രി​ൽ ഒ​രാ​ളാ​യ തോ​മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ദേ​യ​ത്തി​ലു​ള്ള ഗാ​ർ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ച​ർ​ച്ച്, സെ​ന്‍റ് തോ​മ​സി​ന്‍റെ ഓ​ർ​മയ്ക്കാ​യി ആ​ഘോ​ഷി​ക്കു​ന്ന ദു​ക്റാ​ന തി​രു​നാ​ൾ ജൂ​ൺ 26 മു​ത​ൽ ജൂ​ലൈ ആറ് വ​രെ ന​ട​ക്കും.

26ന് വൈ​കു​ന്നേ​രം 6.30ന് വി​കാ​രി ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ കൊ​ടി​യേ​റ്റും. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് വി​ശി​ഷ്ടാ​​തി​ഥിയാ​യി പ​ങ്കെ​ടു​ക്കു​ന്ന​താ​യി​രി​ക്കും. ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളെ കേ​ന്ദീ​ക​രി​ച്ചു​ള്ള നൂ​റ്റി​യെ​ഴു​പ​തി​ല​ധി​കം വ​നി​താ പ്ര​സു​ദേ​ന്തി​മാ​ർ ഈ ​പെ​രു​ന്നാ​ളി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത കൂ​ടി​യാ​ണ്.

ഇ​രു​നൂ​റി​ല​ധി​കം മ​ങ്ക​മാ​ര​ണി​നി​ര​ക്കു​ന്ന മെ​ഗാ മാ​ർ​ഗം ക​ളി​യും ഇ​ട​വാ​കാ​ഗം​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും കൂ​ടാ​തെ പ്ര​ശ​സ്ത ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​ന്‍റെ ഗാ​ന​മേ​ള​യും പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​റം പ​ക​രു​മെ​ന്ന് ദേ​വാ​ല​യ അം​ഗ​ങ്ങ​ൾ പ്ര​തി​ക​ര​ണം പ​റ​ഞ്ഞു.

വ​നി​ത​ക​ൾ മാ​ത്രം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഇ​ക്കൊ​ല്ല​ത്തെ തി​രു​നാ​ൾ ഭം​ഗി​യാ​ക്കേ​ണ്ട​ത് അ​വ​രു​ടെ അ​ഭി​മാ​ന​പ്ര​ശ്നം കൂ​ടി​യാ​യി കാ​ണു​ക​യും അ​വ​രോ​ടൊ​പ്പം കു​ബാ​ഗം​ങ്ങ​ളു​ടെ പി​ന്തു​ണ​യും ഇ​ട​വ​കാ​ധി​കാ​രി​ക​ളു​ടെ ആ​ശീ​ർ​വാ​ദ​ങ്ങ​ളും കൂ​ടു​മ്പോ​ൾ അ​ത് ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റ് കൂ​ട്ടി ഇ​ട​വ​ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഒ​രു പു​തി​യ അ​ധ്യാ​യം ര​ചി​ക്ക​പ്പെ​ടു​ക​ കൂ​ടി ചെ​യ്യു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

NRI

മ​ല​യാ​ള സാ​ഹി​ത്യം ലോ​ക വേ​ദി​യി​ൽ സം​വാ​ദം

ഡാ​ള​സ്: ലാ​ന​യു​ടെ (ലി​റ്റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക) പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാത്രി എട്ടിന് (ഇഎസ്‌ടി രാത്രി ഒമ്പത്) സൂം വ​ഴി സാ​ഹി​ത്യ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

ലോ​ക​സാ​ഹി​ത്യ​ത്തിന്‍റെ ഭാ​ഗ​മാ​യി​ത്തീ​രാ​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് വ​ലി​യ തോ​തി​ൽ സാ​ധി​ക്കു​ന്നു​ണ്ട്. സ​മൃ​ദ്ധ​മാ​യ കൃ​തി ക​ളി​ലൂ​ടെ​യും പ​രി​ഭാ​ഷ​ക​ളി​ലൂ​ടെ​യും അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ള​ത്തി​ന്‍റെ ക​ഥ​ക​ളും ക​വി​ത​ക​ളും ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണ്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് ലോ​ക​സാ​ഹി​ത്യ വേ​ദി​യി​ൽ അ​ർ​ഹ​മാ​യ സ്ഥാ​നം കി​ട്ടി​യി​ട്ടി​ല്ല എ​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ ദുഃ​ഖ​ത്തി​നും അ​മ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​ണ്.

മ​ല​യാ​ള​സാ​ഹി​ത്യ​ത്തോ​ടൊ​പ്പം മ​റ്റ് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ​മോ വി​ദേ​ശ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ​മോ വാ​യി​ച്ചു ശീ​ല​മു​ള്ള​വ​ർ​ക്ക് ഒ​രു കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല; ലോ​ക സാ​ഹി​ത്യ​വേ​ദി​യി​ൽ ഔ​ന്ന​ത്യ​ത്തോ​ടെ നി​ൽ​ക്കാ​ൻ എ​ല്ലാ അ​ർ​ഹ​ത​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നു​ണ്ട്.

എ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ് മ​ല​യാ​ള​ത്തി​ന് അ​ർ​ഹമാ​യ ശ്ര​ദ്ധ കി​ട്ടാ​തെ പോ​വു​ന്ന​ത്? മ​ല​യാ​ള സാ​ഹി​ത്യ​ത്തെ ആ​ഗോ​ള ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കാ​ൻ ആ​ർ​ക്കൊ​ക്കെ എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യും? ഈ ​ആ​ലോ​ച​ന​ക​ളാ​ണ് സം​വാ​ദ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ഈ ​സം​വാ​ദ​ത്തി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ, ആ​കാ​ശ​വാ​ണി മു​ൻ ഡ​യ​റ​ക്ട​ർ ​കെ.എം. ​ന​രേ​ന്ദ്ര​ൻ, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ആ​മി ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്നു. കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു.

എ​ല്ലാ സാ​ഹി​ത്യ പ്രേ​മി​ക​ളെ​യും ലി​റ്റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഒ​രു​ക്കു​ന്ന ഈ ​സാ​ഹി​ത്യ സം​വാ​ദ​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

സൂം ലിങ്ക്: 812 8142 4696. ലാ​ന പ്രോ​ഗ്രാം ക​മ്മി​റ്റി​ക്ക് വേ​ണ്ടി ചെ​യ​ർ​മാ​ൻ: ഷാ​ജു ജോ​ൺ (469 274 6501). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സെ​ക്ര​ട്ട​റി - നി​ർ​മ​ല ജോ​സ​ഫ്: 347 204 0062, സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ: 214 435 0124.

NRI

ത​ക​ർ​ച്ച​ക​ളി​ൽ നി​ന്ന് ദൈ​വ​കൃ​പ​യാ​ൽ പു​ന​ർ​നി​ർ​മി​ത​മാ​കു​ന്ന ജീ​വി​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച് റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ

ഡാ​ള​സ്: ത​ക​ർ​ച്ച​ക​ളി​ൽ നി​ന്ന് ദൈ​വ​കൃ​പ​യാ​ൽ പു​ന​ർ​നി​ർ​മി​ത​മാ​കു​ന്ന ജീ​വി​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഡാള​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ എ​സ്രാ പു​സ്ത​കം 3:8-13 വാ​ക്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഓ​ർ​മിപ്പി​ച്ചു.​

അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഐപി​എ​ൽ ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ ചൊ​വ്വാ​ഴ്ച ന​ട​ന്ന 631-ാമ​ത് സെ​ഷ​നി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ.

ന​മ്മു​ടെ ചെ​റി​യ പ​രി​മി​തി​ക​ളെ​പ്പോ​ലും വ​ലി​യ അ​ത്ഭു​ത​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ദൈ​വ​ത്തി​ന് ക​ഴി​യു​മെ​ന്നും ന​ഷ്ട​ങ്ങ​ളി​ൽ നി​രാ​ശ​പ്പെ​ടാ​തെ, വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ച്ച​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു.​

ചു​റ്റു​മു​ള്ള​വ​രു​ടെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ലു​ക​ളെ പ്രാ​ർ​ഥന​യി​ലൂ​ടെ​യും ദൈ​വ​വി​ശ്വാ​സ​ത്തി​ലൂ​ടെ​യും അ​തി​ജീ​വി​ക്ക​ണം, പ്രാ​ർ​ഥന​ക​ൾ​ക്ക് മ​റു​പ​ടി വൈ​കു​മ്പോ​ഴും ദൈ​വ​ത്തി​ന്‍റെ സ​മ​യ​ത്തി​നാ​യി ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണം, ത​ക​ർ​ച്ച​ക​ളി​ൽ ദൈ​വ​വ​ച​ന​ത്തെ മു​റു​കെ​പ്പി​ടി​ച്ച്, പ്രാ​ർ​ഥ​ന​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും അ​ച്ച​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു

​സി.വി. ​സാ​മു​വ​ൽ സ്വാ​ഗ​ത​വും ​പി.വി. ​ജോ​ൺ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ലീ​ല​മ്മ ഐ​സ​ക് ബൈ​ബി​ൾ വാ​യ​ന​യ്ക്കും ​ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി ഭ​ക്തി​ഗാ​നാ​ലാ​പ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.​തു​ട​ർ​ന്ന് ജോ​സ​ഫ് ടി. ​ജോ​ർ​ജ് മ​ധ്യ​സ്ഥ പ്രാ​ർ​ഥന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

​ടി.എ. ​മാ​ത്യു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. റ​വ. ജേ​ക്ക​ബ് ജോ​ർ​ജി​ന്‍റെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി യോ​ഗം സ​മാ​പി​ച്ചു. ​ഷി​ജു ജോ​ർ​ജ്, ​ജോ​സ​ഫ് ടി. ​ജോ​ർ​ജ് എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

ഫോ​ൺ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്തു.

ഐപിഎ​ല്ലിന്‍റെ അ​ടു​ത്ത (632-ാമ​ത്) സെ​ഷ​ൻ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത സു​വി​ശേ​ഷ​ക​ൻ ഇ​വാ. മോ​ബ്സി കെ. ​എ​ബ്ര​ഹാം അ​ടു​ത്ത ആ​ഴ്ച മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഡാ​ള​​സിൽ രോഗിയെ പീഡിപ്പിച്ച കേസിൽ ​ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ;  ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

ഡാ​ള​സ് : രോ​ഗി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡാ​ല്ല​സി​ലെ പ്ര​മു​ഖ ഡോ​ക്ട​റാ​യ ന​രീ​ന്ദ​ർ കു​മാ​ർ മോം​ഗ​യെ (81) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​ൺ റെ​ക്ട​ൽ സ​ർ​ജ​നും ഗ്യാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി​സ്റ്റു​മാ​യ ഇ​ദ്ദേ​ഹം ദ​ശ​ക​ങ്ങ​ളാ​യി നോ​ർ​ത്ത് ടെ​ക്സാ​സി​ൽ പ്രാ​ക്ടീ​സ് ചെ​യ്തു​വ​രി​ക​യാ​ണ്.

അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് ടെ​ക്സാ​സ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് ഡോ​ക്ട​ർ മോം​ഗ​യു​ടെ മെ​ഡി​ക്ക​ൽ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​ദ്ദേ​ഹം പ്രാ​ക്ടീ​സ് തു​ട​രു​ന്ന​ത് പൊ​തു​ജ​ന​ക്ഷേ​മ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി.

ശ്ര​ദ്ധി​ക്കു​ക: നി​ല​വി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ​യു​ള്ള കു​റ്റാ​രോ​പ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണി​ത്. കോ​ട​തി​യി​ൽ കു​റ്റം തെ​ളി​യു​ന്ന​തു​വ​രെ അ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ളും മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്റെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up